കൊച്ചി: ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഗര്‍ഭധാരണം നടത്താന്‍ യുവതിക്ക് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവിട്ടു. 2021 മാര്‍ച്ചില്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന്, വന്ധ്യതാചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന ഭ്രൂണം കൃത്രിമ ഗര്‍ഭധാരണത്തിന് വിട്ടുനല്‍കാന്‍ മടിച്ച തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയുടെ തീരുമാനത്തിനെതിരെ ആലപ്പുഴ ചെറിയനാട് സ്വദേശിയായ 43-കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഈ നിർണായക ഉത്തരവ്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷൻ) ആക്ട് അനുസരിച്ച് ഭര്‍ത്താവിന്റെ രേഖാമൂലമുള്ള പ്രത്യേക അനുമതിയില്ലാതെ ഭ്രൂണം ഉപയോഗിക്കാനാവില്ലെന്നായിരുന്നു Read More…
Tag: Frozen Embryo
ശീതീകരിച്ച ബീജം ഉപയോഗിച്ചു കുഞ്ഞിനെ പ്രസവിച്ചു ; ശേഷം മരിച്ച കാമുകന്റെ സ്വത്തിന് വേണ്ടി കേസുകൊടുത്തു
വാഹനാപകടത്തില്‍ മരിച്ച വിവാഹിതനായ ഒരു വ്യവസായിയുമായി പ്രണയിച്ച യുവതി അയാളുടെ ശീതീകരിച്ച ഭ്രൂണം ഉപയോഗിച്ച് ഗര്‍ഭിണിയായ ശേഷം അനന്തരാവകാശിയായി പ്രഖ്യാപിക്കാന്‍ കുടുംബത്തിനെതിരേ കേസു കൊടുത്തു. ചൈനയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഒരു കേസില്‍, ലെങ് എന്ന കുടുംബപ്പേരുള്ള ഒരു ഗ്വാങ്ഡോംഗ് സ്ത്രീയാണ് രംഗത്തു വന്നത്. അനന്തരാവകാശിയാണെന്ന് അവകാശപ്പെട്ട സ്ത്രീ തന്റെ കുഞ്ഞിന്റെ അനന്തരാവകാശമായി കാമുകന്റെ സമ്പത്തിന്റെ ഒരു ഭാഗം വേണമെന്ന് ആവശ്യപ്പെട്ട് കാമുകന്റെ ഭാര്യയ്ക്കെതിരെ കേസ് കൊടുത്തു. 2021-ല്‍, ഒരു വാഹനാപകടത്തില്‍ വെന്‍ എന്ന് വിളിക്കപ്പെടുന്ന മനുഷ്യന്റെ Read More…


