ഒരേവര്‍ഷം ഒരേദിവസം ജനിച്ച അയല്‍ക്കാരായ സുഹൃത്തുക്കള്‍ 101-ാം ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു. 1924ല്‍ ഒരേ ദിവസം ജനിച്ച ഇംഗ്‌ളീഷുകാരായ ജോസി ചര്‍ച്ചും ആനി വാലസ് ഹാഡ്രിലും 40 വര്‍ഷമായി അയല്‍ക്കാരും ചങ്ങാതികളുമാണ്. 1980-കള്‍ മുതല്‍ ഓക്‌സ്‌ഫോര്‍ഡില്‍ അടുത്തടുത്തായി താമസിക്കുന്ന ഇവര്‍ വര്‍ഷങ്ങളായി ജന്മദിനങ്ങളും ഒരുമിച്ചാണ് ആഘോഷിച്ചുവരുന്നത്. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനുശേഷം രണ്ട് സ്ത്രീകളും സന്നദ്ധപ്രവര്‍ത്തനങ്ങളിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും മുഴുകാന്‍ തുടങ്ങിയതോടെ വേഗത്തില്‍ സുഹൃത്തുക്കളായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ഹില്‍ഡാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ച ആനി, രണ്ടാം ലോകമഹായുദ്ധകാലത്ത് Read More…