വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞുപോയ തന്റെ ചൈനീസ് സുഹൃത്തിനെ അമേരിക്കക്കാരിക്ക് കണ്ടെത്തിക്കൊടുത്ത് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ട്. 21 വയസ്സുള്ള അമേരിക്കക്കാരി തന്റെ ദീര്‍ഘകാല ബാല്യകാല സുഹൃത്തായിരുന്ന സൈമണ് വേണ്ടിയാണ് റെഡ്‌നോട്ടില്‍ എത്തിയത്. വെറും 22 മണിക്കൂറിനുള്ളില്‍ റെഡ്‌നോട്ട് ഉപയോക്താക്കള്‍ സൈമണെ കാതറീന സീലിയയുടെ അരികിലെത്തിച്ചു. യുഎസിലെ ടിക്ടോക്ക് ഉപയോക്താക്കള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കഥ വൈറലാണ്. റെഡ്‌നോട്ടില്‍ ജനുവരി 15 ന് ചേര്‍ന്നശേഷം 20,000-ത്തിലധികം ഫോളോവേഴ്സിനെ റെഡ്‌നോട്ടില്‍ Read More…