യൂറോപ്യന്‍ ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര ശക്തമായ മത്സരം നേരിടാത്ത ലീഗുകളിലേക്കാണ് ഇതിഹാസ ഫുട്‌ബോള്‍താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും പോയത്. എന്നാല്‍ അതുകൊണ്ട് ലോകഫുട്‌ബോളിലെ ഈ ഇതിഹാസങ്ങള്‍ തമ്മിലുള്ള മത്സരം അവസാനിപ്പിച്ചെന്ന് കരുതേണ്ട. കഴിഞ്ഞമത്സരത്തില്‍ സ്വന്തം ടീമിനായി സ്‌കോര്‍ ചെയ്തപ്പോള്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ മറികടന്ന് ലിയോണേല്‍ മെസ്സി റെക്കോഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മേജര്‍ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയ യൂണിയനെതിരായ ആവേശകരമായ 3-3 സമനിലയില്‍ ഒരു തകര്‍പ്പന്‍ ഫ്രീ-കിക്ക് നേടിയാണ് മെസ്സി മറ്റൊരു റെക്കോഡ് കൂടി നേടി. ഫുട്‌ബോളിലെ Read More…

