ഒരു റെസ്റ്റോറന്റില്‍ പറ്റിച്ച് ഭക്ഷണം കഴിക്കുന്നത് അസാധാരണമല്ല. പക്ഷേ 3 വര്‍ഷത്തിനുള്ളില്‍ ഏകദേശം 100 തവണ അങ്ങനെ ചെയ്യുന്നത് തീര്‍ച്ചയായും അസാധാരണമാണ്. ഫ്രാന്‍സിലെ ടൗലോണ്‍ മേഖലയിലെ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 100 ഓളം റെസ്റ്റോറന്റുകളെ വഞ്ചിച്ചതിന് 48 വയസ്സുള്ള അച്ഛനും 18 വയസ്സുള്ള മകനും അടുത്തിടെ അറസ്റ്റിലായി. ഏപ്രില്‍ 3 ന്, അടുത്തിടെ നടത്തിയ അന്വേഷണമനുസരിച്ച്, അച്ഛനും മകനും മൂന്ന് വര്‍ഷമായി ഒരേ തന്ത്രം വിജയകരമായി ഉപയോഗിച്ചുവരികയായിരുന്നു, അവരുടെ കൈവശം പണമില്ലാത്തതും ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല എന്നു Read More…
Tag: fraud
മറവിരോഗം ബാധിച്ച മാതാവില്‍നിന്നും മകള്‍ തട്ടിയത് 2.39 കോടി; മൊത്തം ധൂര്‍ത്തടിച്ചു…!
മറവിരോഗം ബാധിച്ച അമ്മയുടെ അക്കൗണ്ടില്‍ നിന്നും അത്യാഗ്രഹിയായ മകള്‍ തട്ടിയെടുത്തത് 216,000 പൗണ്ടിന്റെ (ഏകദേശം 2.39 കോടി രൂപ) സമ്പാദ്യം. ഈ പണം ഇവര്‍ വളര്‍ത്തുനായ്ക്കള്‍, ഹോളിഡേ, വീട്ടിലെ ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കാ യി ചെലവഴിച്ചതായി കണ്ടെത്തി. ചെഷയറില്‍ നിന്നുള്ള മുന്‍ കെയര്‍ വര്‍ക്കറായ ലുവാ ന ഡോഗെര്‍ട്ടി എന്ന അമ്പതുകാരിയാണ് അമ്മ മാര്‍ഗരറ്റ് ട്രിമ്മറിന്റെ അല്‍ഷിമേഴ്സ് രോ ഗം മുതലെടുത്ത് പണം തട്ടിയെടുത്തത്. മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് പണംതട്ടല്‍. ഈ ലക്ഷ്യം വെച്ച് ഇവര്‍ Read More…
ഗായകന്‍ എന്റിക്കുമായി പ്രണയം; ഒളിച്ചോടാന്‍ 63 കാരി പ്ലാനിട്ടു, എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്
വിഖ്യാത സ്പാനിഷ് സംഗീതജ്ഞന്‍ എന്റിക് ഇഗ്‌ളേഷ്യസുമായി പ്രണയത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോസ് ഏഞ്ചല്‍സിലെ വൃദ്ധയെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കബളിപ്പിച്ചു. 63 വയസ്സുള്ള ഗ്വാഡലൂപ്പ് സെപെഡ രണ്ട് പതിറ്റാണ്ടിലേറെയായി എന്റിക് ഇഗ്ലേഷ്യസിന്റെ കടുത്ത ആരാധികയാണ്. ഒരു ദിവസം ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ സമീപിച്ചപ്പോള്‍ ഗ്വാഡലൂപ്പ് സെപെഡയ്ക്ക് വിശ്വസിക്കാനായില്ല. ഒരു ഓണ്‍ലൈന്‍ ഫാന്‍ ഗ്രൂപ്പില്‍ വെച്ചാണ് അയാള്‍ അവളെ കണ്ടെത്തിയത്, മുപ്പത് വര്‍ഷമായി ദശലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വപ്നം കാണുന്ന പുരുഷന്‍ തന്നെ ഒരു വെര്‍ച്വല്‍ ബന്ധത്തിനായി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് ഒട്ടും Read More…
വ്യാജ വിവാഹം നടത്തി, ബന്ധുക്കളെ വഞ്ചിച്ച് യുവതി 12.8 കോടി തട്ടി, കാര്‍ ഡ്രൈവര്‍ റീയല്‍ എസ്‌റ്റേറ്റുകാരനായി
വാടകയ്ക്ക് എടുത്ത കാര്‍ ഡ്രൈവറെ സമ്പന്നനായ റീയല്‍ എസ്‌റ്റേറ്റുകാരനായി വേഷമിടുവിച്ച് വ്യാജമായി ബന്ധുക്കളില്‍ നിന്നും വന്‍തുക തട്ടിയെടുത്ത് യുവതി. തട്ടിപ്പ് നടത്താന്‍ വ്യാജ എസ്‌റ്റേറ്റ് മുതലാളിയുമായി തട്ടിപ്പ് കല്യാണവും നടത്തി. മെയിന്‍ ലാന്‍ഡ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ഒരു കഥയില്‍, മെങ് എന്ന് വിളിക്കപ്പെടുന്ന 40 കാരിയായ സ്ത്രീ തട്ടിപ്പ് നടത്തിയത് ബന്ധുക്കള്‍ക്ക് കുറഞ്ഞവിലയില്‍ വസ്തുവകകള്‍ വാങ്ങാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് അവരില്‍ നിന്ന് 12 ദശലക്ഷം യുവാന്‍ (1.6 ദശലക്ഷം യുഎസ് ഡോളര്‍) തട്ടിയെടുത്തെന്നാണ് ആരോപണം. Read More…
ബ്രാഡ് പിറ്റായി അഭിനയിച്ച് തട്ടിപ്പ്; ഫ്രഞ്ച് യുവതിക്ക് നഷ്ടമായത് ഏഴ് കോടി രൂപ…!
ഹോളിവുഡിലെ സൂപ്പര്‍താരം ബ്രാഡ്പിറ്റായി അഭിനയിച്ച് ഫ്രഞ്ച് യുവതിയില്‍ അജ്ഞാതന്‍ തട്ടിയെടുത്തത് ഏഴുകോടി രൂപ. ബ്രാഡ്പിറ്റെന്ന വ്യാജേനെ യുവതിയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും കാന്‍സര്‍ ചികിത്സയെന്ന് പറഞ്ഞ് പണം തട്ടുകയുമായിരുന്നു. ഒടുവില്‍ ഒറിജിനല്‍ ബ്രാഡ്പിറ്റിന്റെ ഒറിജിനല്‍ പ്രണയകഥ കണ്ടതോടെയാണ് യുവതിയ്ക്ക് താന്‍ തട്ടിപ്പിനിരയാകുകയാണെന്ന് മനസ്സിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആള്‍മാറാട്ടവും ഉള്‍പ്പെട്ടയുള്ള തട്ടിപ്പിനാണ് ഫ്രഞ്ച് വനിത ഇരയായത്. 2023 ഫെബ്രുവരിയില്‍ ഇന്റീരിയര്‍ ഡിസൈനറായ ആനിക്ക് ബ്രാഡ് പിറ്റിന്റെ അമ്മയാണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം ലഭിച്ചതോടെയാണ് സംഭവത്തിന്റെ Read More…
നാലാംവിവാഹം കഴിച്ചത് മകന്റെ കാമുകിയെ; പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും വധശിക്ഷ കിട്ടിയ ബാങ്കര്‍
പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും കുപ്രസിദ്ധി നേടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ചൈനീസ് ബാങ്കര്‍. ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായ ലിയു ലിയാന്‍ജിയാണ് അഴിമതിയുടെയും പ്രണയബന്ധത്തിന്റെയും പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നാലു തവണ വിവാഹിതനായ ഇയാള്‍ അവസാനം വിവാഹം കഴിച്ചതാകട്ടെ തന്റെ സ്വന്തം മകന്റെ മൂന്‍ കാമുകിയെയായിരുന്നു. തുടര്‍ന്ന് മകന്‍ വിഷാദരോഗിയായി. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സെന്‍ട്രല്‍ ബാങ്കിലും എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. 2019-ല്‍ ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചു. ഒന്നിലധികം Read More…
ഇത് കൊള്ളയടിക്കുന്ന വധു ; പത്തുവര്‍ഷത്തിനിടയില്‍ അനേകം കല്യാണങ്ങള്‍, തട്ടിയത് 1.25 കോടി
ന്യൂഡല്‍ഹി: ‘ലൂട്ടറി ദുല്‍ഹന്‍’ അല്ലെങ്കില്‍ കൊള്ളയടിക്കുന്ന വധു. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമ ഇപ്പോള്‍ പോലീസിന്റെ റെക്കോഡില്‍ അറിയപ്പെടുന്നത് ഈ പേരിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അനേകം പുരുഷന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും പണം തട്ടുകയും ചെയ്ത ഇവരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയപ്പോള്‍ പുറത്തുവന്നത് വമ്പന്‍ തട്ടിപ്പിന്റെ ഒരു അസാധാരണ കഥയാണ്. വിവാഹശേഷം ഭര്‍ത്താവിനെതിരേ കേസു കൊടുക്കുകയും പിന്നീട് അവരില്‍ നിന്നും വന്‍തുക തട്ടുന്നതുമായിരുന്നു ഇവരുടെ രീതി. ഒത്തുതീര്‍പ്പിന്റെ പേരില്‍ ഇവര്‍ നേടിയത് 1.25 കോടി രൂപയാണെന്ന് പോലീസ് Read More…
67കാരിക്ക് അജ്ഞാതനുമായി 7വര്‍ഷത്തെ പ്രണയം; തട്ടിപ്പറിഞ്ഞത് 4.4 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍
ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കാമുകനുമായി അഗാധപ്രണയത്തില്‍ അകപ്പെട്ട 67 കാരിക്ക് തട്ടിപ്പിന് ഇരയായി നഷ്ടമായത് 4.4 കോടി രൂപ. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നുള്ള സ്ത്രീ ഏഴ് വര്‍ഷമായി പങ്കാളിയെ നേരിട്ട് കാണാതെ പ്രണയിക്കുകയും 2.2 ദശലക്ഷം മലേഷ്യന്‍ റിംഗിറ്റ് (ഏകദേശം 4.4 കോടി രൂപ) അവര്‍ക്ക് തട്ടിപ്പിനിരയായി നഷ്ടമാകുകയും ചെയ്തു. 2017 ഒക്ടോബറിലാണ് തട്ടിപ്പിന്റെ തുടക്കം. ഇര തട്ടിപ്പുകാരനുമായി ഫെയ്സ്ബുക്കില്‍ ബന്ധപ്പെട്ടതോടെയാണ് പ്രണയം ആരംഭിച്ചത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്ന ഒരു അമേരിക്കന്‍ വ്യവസായിയായി Read More…
ചത്ത പാറ്റയും ഉപയോഗിച്ച കോണ്ടവും, സൗജന്യ താമസത്തിനായി യുവാവിന്റെ സാഹസം, പറ്റിച്ചത് 63 ഹോട്ടലുകളെ
താമസത്തിന് പണം നല്‍കാന്‍ കൂട്ടാക്കാതെ പത്തുമാസത്തോളം ഹോട്ടലുകളെ പറ്റിച്ച് താമസിച്ചിരുന്നയാള്‍ ഒടുവില്‍ പിടിയില്‍. ചൈനയിലെ തായ്ഷൗവില്‍ നിന്നുള്ള 21 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയാണ് താമസത്തിനിടയില്‍ വൃത്തിഹീനത ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം നല്‍കാതെ സുഖിച്ചിരുന്നത്. 60 ലധികം ഹോട്ടലുകളിലാണ് താമസവും ഭക്ഷണവും സൗജന്യമായി ആസ്വദിച്ചത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ തായ്ഷൗ സിറ്റിയിലെ താമസക്കാരനായ ജിയാങ് പണമില്ലാതെ യാത്രയ്ക്കായി ഹോട്ടലുകളെ കബളിപ്പിക്കല്‍ ശീലമാക്കിയത്. ചൈനയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഇയാള്‍ പഠിക്കാന്‍ പണമില്ലാതായപ്പോള്‍ യൂണിവേഴ്‌സിറ്റി എന്റോള്‍മെന്റ് നിര്‍ത്തിവെച്ച് സഞ്ചാരത്തിനിറങ്ങുകയായിരുന്നു് Read More…