Spotlight

മറന്നുവച്ച ചെരിപ്പെടുക്കാൻ ബസിൽ കയറി; വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ഒൻപതുകാരൻ കാറിടിച്ച് മരിച്ചു

കൊല്ലം ശൂരനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്-അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരണപ്പെട്ടത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30-നായിരുന്നു അപകടം സംഭവിച്ചത്. ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. മദ്രസയിൽ നിന്നുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ബസിൽ മറന്നുവെച്ച ചെരുപ്പ് എടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. നിയന്ത്രണം Read More…

Oddly News

ഹിജാബ് ധരിച്ച യുവതി ചെരുപ്പിട്ട് ഗുഹാക്ഷേത്രത്തിൽ കയറി, ചോദ്യം ചെയ്ത് സഞ്ചാരി; പൈതൃക സ്മാരകത്തിൽ അനാദരവെന്ന് ആക്ഷേപം- വീഡിയോ

കർണാടകയിലെ ചരിത്രപ്രസിദ്ധമായ ബാദാമി ഗുഹാക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ച് പ്രവേശിച്ചതിന്, ഹിജാബ് ധരിച്ച ഒരു സ്ത്രീയെ മറ്റൊരു വനിതാ വിനോദസഞ്ചാരി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘@gharkekalesh’ എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലാണ് ഈ തർക്കത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പച്ച വസ്ത്രവും ഹിജാബും ധരിച്ച സ്ത്രീയോട് വിനോദസഞ്ചാരി പ്രകോപിതയായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കയറിയ സ്ത്രീയുടെ പേര് റോഷ്നി മുസ്തഫി എന്നാണെന്നും, താൻ അവിടുത്തെ ജീവനക്കാരിയാണെന്ന് അവർ അവകാശപ്പെട്ടതായും വിനോദസഞ്ചാരി പറയുന്നു. എന്നാൽ ഈ Read More…

Featured Good News

ചീഞ്ഞ തക്കാളി എന്തിനുകൊള്ളാം? നല്ല ഷൂസും ബെല്‍റ്റും ചെരിപ്പും ഉണ്ടാക്കാം; ഇത് ബയോലതര്‍ കാലം !

മൃഗങ്ങളുടെ തുകലിനു പകരമാകാന്‍ ബയോലെതറിന് കഴിയുമോ? ഷൂസും ബെല്‍റ്റും ചെരിപ്പുകളുമൊക്കെയായുള്ള പരമ്പരാഗത തുകല്‍ വ്യവസായത്തില്‍ മൃഗങ്ങളുടെ തോലിന്റെ സ്ഥാനം ഇനി തക്കാളി മാലിന്യം കയ്യേറുകയാണ്. തക്കാളി മാലിന്യം പരിസ്ഥിതി സൗഹൃദ ബയോലെതര്‍ ആക്കി മാറ്റിക്കൊണ്ട് പ്രതേഷ് മിസ്ത്രിയുടെ ബയോ കമ്പനി ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. തക്കാളിയില്‍ നിന്ന് നിര്‍മ്മിച്ച ഷൂസും ബാഗുകളും നിര്‍മ്മിച്ച കമ്പനി 2021ലെ പെറ്റ വീഗന്‍ ഫാഷന്‍ അവാര്‍ഡില്‍ ടെക്‌സ്‌റ്റൈല്‍ രംഗത്തെ മികച്ച ഇന്നൊവേഷനായി തെരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ സ്ഥാപകനായ 26 കാരനായ പ്രതേഷ് Read More…

Oddly News

ഫോണ്‍ പിടിച്ചെടുത്തു; അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി; മുടിക്കുത്തിന് പിടിച്ച് ടീച്ചറും- വീഡിയോ

കോളജില്‍വച്ച് തന്റെ ഫോണ്‍ പിടിച്ചെടുത്ത അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലുള്ള രഘു എഞ്ചിനീയറിങ് കോളേജിലാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫോണ്‍ വാങ്ങി നടന്നുപോയ അധ്യാപികയ്ക്കു നേരേ ആക്രോശിച്ചുകൊണ്ട് വിദ്യാര്‍ഥിനി പുറകെ ചെല്ലുകയായിരുന്നു. ഫോണിന് 12,000 രൂപ വിലയുണ്ടെന്നും അദ്ധ്യാപികയെ അസഭ്യം പറയുകയും ചെയ്തു. തന്റെ ചെരുപ്പ് ഊരി കൈയില്‍പിടിച്ച് ‘‘എന്റെ ഫോണ്‍ തിരികെ തരുന്നോ അതോ ഞാന്‍ ഞാന്‍ ചെരുപ്പിന് അടിക്കണോ’’ എന്ന് വിദ്യാര്‍ഥിനി അധ്യാപികയോട് ചോദിച്ചു. ഫോണ്‍ തിരികെ തരില്ലെന്ന് അധ്യാപിക Read More…