ഒരു നമ്പര്‍വണ്‍ സെലിബ്രിറ്റി തന്നോട് ‘വണ്‍ നൈറ്റ് സ്റ്റാന്റി’ന് താല്‍പ്പര്യം പ്രകടിപ്പിച്ചതായി ലോകത്തിലെ ഏറ്റവും സെക്സിയായ വനിതാ ഫുട്ബോള്‍ താരം ‘അലിഷ ലേമാന്‍’. അദ്ദേഹത്തിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ വാഗ്ദാനം ചെയ്തത് 110,000 ഡോളറായിരുന്നു. അന്താരാഷ്ട്ര വനിതാ ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍താരമായ, 15.5 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമുള്ള അലീഷ ലോകകപ്പ് കളിക്കാന്‍ പോകുന്ന ഏറ്റവും വിലപിടിച്ച വനിതാതാരവുമാണ്. ഈ വേനല്‍ക്കാല വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഏറ്റവും വിലപിടിപ്പുള്ള വനിതാ ഫുട്ബോളറായി കരുതപ്പെടുന്ന താരമാണ് Read More…
Tag: footballer
യൂറോയില്‍ പോര്‍ച്ചുഗല്‍ കപ്പടിക്കുമോ? സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നു
മിക്കവാറും ഈ യൂറോയോടെ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കരിയര്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ ഏറെയാണ്. ഗ്രൂപ്പ് എഫ് ഓപ്പണറില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. സൂപ്പര്‍താരം റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, പാരീസ് സെന്റ് ജെര്‍മെയ്നിന്റെ (പിഎസ്ജി) വിടീഞ്ഞ, മാഞ്ചസ്റ്റര്‍ സിറ്റി ജോഡികളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങി ഒരുപറ്റം സൂപ്പര്‍താരങ്ങളാണ് പോര്‍ച്ചുഗലിന്റെ കളിക്കാര്‍. 39 കാരനായ റൊണാള്‍ഡോ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണയാണ് പങ്കെടുക്കുന്നത്. ടീമില്‍ മറ്റ് രണ്ട് Read More…
ആ മത്സരം കളിച്ചപ്പോള്‍ ക്രിസ്ത്യാനോ അസാധാരണ റെക്കോഡ് നേടി; എന്താണെന്ന് അറിയാമോ?
ലോകഫുട്‌ബോളില്‍ ഒരു യുഗം തീര്‍ത്തവരാണ് അര്‍ജന്റീന നായകന്‍ ലിയോണേല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ഇതിഹാസ നായകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും. നിലവില്‍ സൗദി പ്രോലീഗില്‍ കളിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നസര്‍ ജഴ്‌സിയില്‍ കഴിഞ്ഞ മത്സരം കളിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരു നാഴികക്കല്ല് കൂടിയാണ് പിറന്നത്. താരത്തിന്റെ 1,200 ാം മത്സരം.ഫുട്‌ബോള്‍ കരിയറില്‍ 1000 മത്സരം പോലും അസാധാരണ കായികക്ഷമത വേണമെന്നിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ 1,200-ാമത്തെ പ്രൊഫഷണല്‍ മത്സരം കളിച്ചു. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും സൗദി അറേബ്യന്‍ Read More…
നാലു കളിയായി, ഗോള്‍ നേടാനാകാതെ താരം; കിലിയന്‍ എംബാപ്പേ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു?
ലിയോണേല്‍ മെസ്സി, ക്രിസ്ത്യാനോ യുഗത്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മുമ്പായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരം ഏറെ വിമര്‍ശിക്കപ്പെടുകയാണ്. രണ്ടു ലോകകപ്പുകളില്‍ ഫ്രാന്‍സിനെ ഫൈനലിലേക്ക് അയച്ച എംബാപ്പേയുടെ കരിയര്‍ ശരിയായ ദിശയിലല്ലെന്നാണ് അവര്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ 4-1 ന് തോറ്റതിന് ശേഷം, എംബാപ്പെയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ന്യൂകാസിലിനെതിരേ താരത്തിന്റെ പ്രേതമാണ് കളിച്ചതെന്നായിരുന്നു കളിയെഴുത്തുകാരുടെ വിമര്‍ശനം. ഗോള്‍ Read More…
ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതല്‍: കാരണം ഇതാകാം
മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത ഒന്നരമടങ്ങ് കൂടുതലാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1924 നും 2019 നും ഇടയില്‍ ആറായിരത്തോളം എലൈറ്റ് ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങളും 56,000 ഫുട്‌ബോള്‍ കളിക്കാത്തവരുടെ വിവരങ്ങളുമാണ് പഠനവിധയമാക്കിയിരിക്കുന്നത്. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മരില്‍ 9 ശതമാനത്തിനും നാഡിവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡിജനറേറ്റിവ് തോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കാത്തവരില്‍ ഇത് കുറവായിരുന്നു. Read More…