അര്‍ജന്റീനയുടെയുടെയും മെസ്സിയുടെയും കടുത്ത ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകഫുട്‌ബോളിലെ ഇതിഹാസതാരമായ ലിയോണേല്‍ മെസ്സി ഉടന്‍ ബൂട്ടഴിക്കുന്നില്ല. കോപ്പാ അമേരിക്ക ഫുട്‌ബോളും ഒളിമ്പിക്‌സുമൊക്കെ തുടങ്ങാനിരിക്കെ മെസ്സി ടീമില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കിട്ടുന്ന സൂചന. ലോകകപ്പും കോപ്പയും ഉള്‍പ്പെടെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറില്‍ എന്തെല്ലാം കിരീടങ്ങള്‍ നേടാന്‍ കഴിയുമോ അതൊക്കെ നേടിയിട്ടുള്ള ലിയോണേല്‍ മെസ്സി അധികം വൈകാതെ കളി നിര്‍ത്തുമെന്ന വാര്‍ത്തയ്ക്കിടയിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്. ദേശീയ ടീമിന് ബാദ്ധ്യതയാകുന്നു എന്ന് ശരീരം പറയുന്ന കാലത്തേ കളി നിര്‍ത്താന്‍ Read More…
Tag: football
ഇന്ത്യന്‍ ഫുട്‌ബോളിന് ഇതിനേക്കാള്‍ അപമാനം ഇല്ല ; അഫ്ഗാന്റെ ബി ടീമിനോട് തോറ്റു, ലോകകപ്പ് യോഗ്യത തീര്‍ന്നു
ചൊവ്വാഴ്ച (മാര്‍ച്ച് 16) ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വൈക്കിംഗ് ക്ലാപ്പ് കാണാനിരുന്ന ആരാധകര്‍ക്ക് നിരാശ. ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ ബി-ടീമിനെതിരെ ഇന്ത്യ 1-2 എന്ന നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ഈ തോല്‍വി 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കി. ആദ്യപകുതി മുന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ ഇന്ത്യ രണ്ട് തവണ വഴങ്ങി. രാജ്യത്തിന് വേണ്ടി തന്റെ 150-ാം കളി കളിക്കുന്ന Read More…
കോടികള്‍ പ്രതിഫലം വാങ്ങുന്ന കളിക്കാര്‍ ; പക്ഷേ ധരിക്കുന്നത് കീറലുള്ള സോക്‌സുകള്‍ ; അതിന് കാരണമുണ്ട്
ദശലക്ഷക്കണക്കിന് പ്രതിഫലം വാങ്ങുന്ന ചില അന്താരാഷ്ട്ര ഫുട്ബോള്‍ താരങ്ങള്‍ കളിയില്‍ ദ്വാരങ്ങളുള്ള സോക്സുകള്‍ ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമാണോ അതോ അതിന് പിന്നില്‍ ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ എന്ന ചോദ്യവും പതിവായി ഉയരുന്നുണ്ട്. എന്നാല്‍ ഇതിന്റെ കാരണം വളരെ ലളിതവും അടിസ്ഥാനപരവുമാണ്. മിക്ക കളിക്കാരും അവരുടെ ഇറുകിയ ഫിറ്റ് കാരണം പേശികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സോക്സില്‍ ഈ ദ്വാരങ്ങള്‍ ഇടുന്നു. നന്നായി വികസിപ്പിച്ച കാല്‍ മസിലുകളുള്ള കളിക്കാര്‍ അവരുടെ കാലുകളില്‍ രക്തചംക്രമണം Read More…
കിലിയന്‍ എംബാപ്പേയും ഉസൈന്‍ബോള്‍ട്ടും ഓട്ടമത്സരം വെച്ചാല്‍ ആരു ജയിക്കും?
ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ബോള്‍ട്ടാണോ കിലിയന്‍ എംബാപ്പേയാണോ? അടുത്തിടെ ലോകകായികവേദിയില്‍ ഈ ചോദ്യം ഉയരാന്‍ കാരണം അടുത്തിടെ നടന്ന ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തിലെ എംബാപ്പേയുടെ ഓട്ടമാണ്. പാരീസ് സെന്റ് ജെര്‍മെയ്നും റയല്‍ സോസിഡാഡും തമ്മില്‍ അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോടാണ് എംബാപ്പേയുടെ ഓട്ടം താരതമ്യപ്പെടുത്തിയത്. അസാധാരണ വേഗത പ്രദര്‍ശിപ്പിച്ച 25 കാരനായ എംബാപ്പോ തന്റെ ഏറ്റവും വേഗത്തിലുള്ള ഓട്ടമാണ് പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും ഡിഫന്‍ഡര്‍മാരെ പിന്നിലാക്കി കുതിക്കുന്ന എംബാപ്പേ Read More…
കിലിയന്‍ എംബാപ്പേ പിഎസ്ജി വിടുമെന്ന് ഉറപ്പായി ; താരത്തിന് വേണ്ടി കാത്തുനില്‍ക്കുന്നത് വമ്പന്മാര്‍
ഏഴു വര്‍ഷമായി ഫ്രഞ്ച് ലീഗില്‍ വന്‍ പിഎസ്ജി യുടെ കുന്തമുനയായ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ ഈ സമ്മറില്‍ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ക്ലബ്ബുമായി പുതിയ കരാറില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ലാത്ത എംബാപ്പേ ഫ്രീ ഏജന്റായി മാറുന്നതോടെ ക്ലബ്ബ് വിടും. 25 കാരനായ എംബാപ്പെ 2017 മുതല്‍ ലീഗ് 1 ചാമ്പ്യന്‍മാരോടൊപ്പമാണ്. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബുമായി ഏര്‍പ്പെട്ട കരാറാണ് പൂര്‍ത്തിയാകുന്നത്. പിഎസ്ജിക്കൊപ്പം അഞ്ച് കിരീടങ്ങള്‍ നേടിയ എംബാപ്പോ യൂറോപ്പിലെ പുതിയ ക്ലബ്ബാണ് തേടുന്നത്. അദ്ദേഹത്തിന്റെ നോട്ടം സ്പാനിഷ് Read More…
ബെന്‍സേമ സൗദിലീഗ് വിട്ട് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗിലേക്ക് ? മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരത്തെ ലക്ഷ്യമിടുന്നു
മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിംബെന്‍സെമയെ സൈന്‍ ചെയ്യാനൊരുങ്ങി ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ സൗദി അറേബ്യന്‍ ലീഗില്‍ കളിക്കുന്ന താരത്തിനായി പരിശീലകന്‍ ടെന്‍ഹാഗ് നീക്കം നടത്തുന്നതായിട്ടാണ് വിവരം. നിലവില്‍ അല്‍ ഇത്തിഹാദില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹം മാഡ്രിഡില്‍ തന്റെ മഹത്തായ സ്‌പെല്‍ അവസാനിപ്പിച്ചെങ്കിലും സൗദി ലീഗില്‍ ഗോളടിക്കാനും ടീമിനെ ജയിപ്പിക്കാനും പാടുപെടുന്ന താരം യൂറോപ്യന്‍ ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവിനായി നോക്കുകയാണ്. ഫ്രാന്‍സില്‍ നിന്ന് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മാഞ്ചസ്റ്റര്‍ ബെന്‍സെമയ്ക്കായി ഒരു ലോണ്‍ ഡീല്‍ Read More…
ഫുട്‌ബോള്‍ കളിക്കാന്‍ റെഡിയാണോ? ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം വാഗ്ദാനം
മറ്റ് കളികള്‍ പോലെ അത്ര നിസാരമല്ല ഫുട്‌ബോള്‍. ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ ഫുട്‌ബോളിനു കഴിയും. ശരീരവും മനസും ഒരേപോലെ ആയാസപ്പെടുന്ന മറ്റൊരു മത്സരം വേറെയില്ലെന്നു പറയാം. എല്ലുകള്‍ക്കും പേശികള്‍ക്കും ഹൃദത്തിനും ശ്വാസകോശത്തിനും ഫുട്‌ബോള്‍ കളിയിലൂടെ വ്യായാമംലഭിക്കുന്നു. ജീവിതശൈലിരോഗങ്ങള്‍ എന്നപേരില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാകാന്‍ ഫുട്‌ബോള്‍ കളിക്കു കഴിയും. രക്തയോട്ടം വര്‍ധിക്കുന്നതിനാല്‍ ശരീരത്തിന് സദാ ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. ഒരു മത്സരം തീരുമ്പോള്‍ ഒരു കളിക്കാരന്‍ കളിക്കളത്തില്‍ 10 – 12 കിലോമീറ്റര്‍ Read More…
വിരാട്‌കോഹ്ലിയെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ മറുപടി
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ ഒരു വന്‍പട തന്നെയുണ്ട്. പക്ഷേ ലോകത്തിന്റെ ചില കോണുകളില്‍ ഇപ്പോഴും അദ്ദേഹത്തെ തിരിച്ചറിയാത്ത ആള്‍ക്കാരുണ്ട്. കഠിനാദ്ധ്വാനത്തിന്റെ കാര്യത്തില്‍ തന്റെ ആരാധനാപാത്രമായ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് കോഹ്ലിയെ തിരിച്ചറിയാത്ത അനേകരില്‍ ഒരാള്‍. സ്റ്റാറ്റിസ്റ്റ് പറയുന്നതനുസരിച്ച്, 265 മില്യണ്‍ ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റികളില്‍ 13-ാം സ്ഥാനത്താണ് കോഹ്‌ലി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (616 ദശലക്ഷം ഫോളോവേഴ്സുമായി ഒന്നാമതും ലയണല്‍ മെസ്സി 496 ദശലക്ഷം ഫോളോവേഴ്സുമായി രണ്ടാമതും Read More…
ചെല്‍സിയുടെ നഷ്ടം മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും നേട്ടം; ഡിബ്രൂയനും മുഹമ്മദ് സലായും ഇതിഹാസ താരങ്ങളായി
ലോകത്ത് തന്നെ ഏറ്റവും വിലയേറിയ കളിക്കാരുടെ പട്ടികയിലാണ് ബെല്‍ജിയന്‍ താരം കെവിന്‍ ഡിബ്രൂയനും ഈജിപ്ഷ്യന്‍ മുന്നേറ്റക്കാരന്‍ മുഹമ്മദ് സലായും. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ ജനറലായി ടീമിന്റെ കിരീടനേട്ടങ്ങളില്‍ മിന്നിയ ഡിബ്രൂയനും ഗോളടി മികവില്‍ ലിവര്‍പൂളിന് പല തവണ കപ്പുകള്‍ നേടിക്കൊടുമ്പോള്‍ നിരാശയിലാകുന്നത് ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സിയാണ്. ജോസ് മൗറീഞ്ഞോ പരിശീലകനായിരുന്ന കാലത്ത് ചെല്‍സി മറ്റു ക്ലബ്ബുകള്‍ക്ക് വിറ്റ താരങ്ങളാണ് രണ്ടുപേരും. ടീമില്‍ ക്ഷമയില്ലാതിരുന്നതാണ് അന്ന് രണ്ടുപേരെയും വില്‍ക്കാന്‍ കാരണമായതെന്ന് മൗറീഞ്ഞോ പറയുന്നു. ഡി ബ്രൂയ്നെയും Read More…