Sports

ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം; 3പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തെരച്ചില്‍

കറ്റാലോണിയയില്‍ യുവ സ്പാനിഷ് ഫുട്‌ബോള്‍ താരം ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം. സംഭവത്തില്‍ യമാലിന്റെ പിതാവിനെ കുത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി പോലീസ് തെരച്ചിലിലാണ്. ബാഴ്സലോണയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കറ്റാലന്‍ പട്ടണമായ മാറ്റാരോയിലെ കാര്‍ പാര്‍ക്കിലാണ് ആക്രമണം നടന്നതെന്ന് കറ്റാലന്‍ റീജിയണല്‍ പോലീസ് പറഞ്ഞു. യമാലിന്റെ പിതാവ് മൗനീര്‍ നസ്റൂയിക്ക് നിരവധി തവണ കുത്തേറ്റു, കാന്‍ റൂട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു, നസ്റൂയി ഗുരുതരവും എന്നാല്‍ സ്ഥിരതയുള്ളതുമായ Read More…

Sports

എട്ടുഗോളുകള്‍ക്ക് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു; പെപ്രയ്ക്കും നോവയ്ക്കും ഹാട്രിക്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പഴയ 5-0 ന്റെ തോല്‍വിക്ക് കിടിലന്‍ മറുപടി പറഞ്ഞ് കേരളാബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു. പുതിയ പരിശീലകനു കീഴില്‍ പുതിയ താരങ്ങളുമായി ഇറങ്ങിയ ബ്‌ളാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയതാരം നോവയും പഴയതാരം ക്വാമി പെപ്രയും ഹാട്രിക്കുകള്‍ നേടിയപ്പോള്‍ ഇഷാന്‍ പണ്ഡിത ഇരട്ടഗോളുകളുമായി തിളങ്ങി. റിസര്‍വ് ടീമുമായിട്ടാണ് മുംബൈസിറ്റി കളത്തിലെത്തിയത്. ആദ്യ പകുതിയില്‍ 3മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ടീം രണ്ടാം പകുതിയില്‍ അഞ്ചുഗോളുകള്‍ കൂടി നേടി. 32,50,53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ Read More…

Featured Sports

മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ് യാസീന്‍. മെസ്സിയുടെ ഈ അംഗരക്ഷകനും താരത്തെപ്പോലെ ഓണ്‍ലൈനില്‍ വന്‍ അംഗീകാരമുണ്ട്. റെഡ്ഡിറ്റില്‍, ച്യൂക്കോയുടെ ശ്രദ്ധ കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെയാണ് വ്യാപകമായി പ്രചാരം നേടിയത്. 175,000-ലധികം വോട്ടുകളാണ് Read More…

Sports

ആകസ്മികമായി പരിശീലകനായി ; ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ചയാള്‍

പറഞ്ഞുവരുന്നത് ഇംഗ്‌ളണ്ടിന്റെ പരിശീലകന്‍ സൗത്ത്‌ഗേറ്റിനെക്കുറിച്ചാണ്. ആകസ്മീകമായി ഇംഗ്‌ളണ്ടിന്റെ പരിശീലക സ്ഥാനത്ത് എത്തിയ സൗത്തഗേറ്റ് ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ച കോച്ചായിട്ടാണ് മാറിയത്. സ്വിറ്റ്‌സര്‍ലണ്ടിനെതിരേ ഇന്ന് ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുമ്പോള്‍ പരിശീലകനായി സൗത്ത്‌ഗേറ്റ് 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. അരനൂറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചതും വിജയിച്ചതുമായ ബോസായിട്ടാണ് സൗത്ത്‌ഗേറ്റ് മാറിയിരിക്കുന്നത്. ആറ് വര്‍ഷം മുമ്പ് റഷ്യയില്‍ സൗത്ത്‌ഗേറ്റ് രാജ്യത്തിന്റെ ഏറ്റവും പ്രിയങ്കരനായിരുന്നു. ലോകകപ്പ് സെമിഫൈനലിലേക്ക് ഇംഗ്ലണ്ടിനെ മാര്‍ച്ച് ചെയ്യിച്ചു. 2018 യൂറോയിലും സൗത്ത്‌ഗേറ്റിന്റെ മികവ് കണ്ടു. Read More…

Sports

ഗോളടിക്കാനാകാതെ മെസ്സിയും റൊണാള്‍ഡോയും; പ്രായം പിടികൂടി, പെനാല്‍റ്റിവരെ പാഴാക്കുന്നു

ലോകഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളാണ് റൊണാള്‍ഡോയും മെസ്സിയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുവരുടേയും പൂര്‍ണ്ണതയ്ക്ക് വിരാമമാകുന്നുവോ? മിക്കവാറും ടൂര്‍ണമെന്റുകളുടെ ഈ പതിപ്പ് കഴിയുന്നതോടെ കോപ്പ അമേരിക്കയില്‍ നിന്നും മെസ്സിയും യൂറോകപ്പില്‍ നിന്നും റൊണാള്‍ഡോയും ദേശീയടീമിന്റെ ജഴ്‌സിയോട് എന്നന്നേക്കുമായി വിട പറഞ്ഞേക്കും. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പില്‍ ഇരുവരും ഉണ്ടാകുമോയെന്ന് കാലവും സമയവും ഫിറ്റ്‌നസും പരിശീലകരുമൊക്കെ തീരുമാനമെടുക്കും. എന്തായാലും ഇരുവരുടേയും അസ്തമനം സൂചിപ്പിക്കുന്നതാണ് രണ്ടുപേരും കഴിഞ്ഞ മത്സരങ്ങളില്‍ എടുത്ത പെനാല്‍റ്റികള്‍. കോപ്പാ അമേരിക്കയില്‍ ഇക്വഡോറിനെതിരേ ക്വാര്‍ട്ടറില്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയിരുന്നു. സാധാരണ Read More…

Sports

ഫുട്‌ബോളിലെ സുഹൃത്തുക്കള്‍ ഒരുമിച്ച് കളിച്ചവരും ; അവസാന യൂറോ കളിക്കുന്ന ഇവരില്‍ ആര് കപ്പടിക്കും?

ഒരുകാലത്ത് ഒരുമിച്ച് കളിച്ചവരും അടുത്ത സുഹൃത്തുക്കളുമൊക്കെയാണ്. പക്ഷേ ഈ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ ഏറ്റവും വലിയ എതിരാളികളും ഇവരാണ്. ഇത്തവണ ജര്‍മ്മനിയില്‍ ഇവരുടെ പോര് മുറുകും. അതിന് ചില കാരണങ്ങളുമുണ്ട്. യുവേഫ യൂറോ 2024 റിപ്പോര്‍ട്ട് പ്രകാരം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയ യൂറോപ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ടോപ്പ്-ടയര്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവരുടെ അവസാന പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്. ജൂണ്‍ 15 മുതല്‍ ജര്‍മ്മനിയില്‍ ആതിഥേയത്വം വഹിക്കുന്ന യുവേഫ യൂറോ 2024-ല്‍ മുന്‍നിര Read More…

Sports

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സെവന്‍സ് ഫുട്‌ബോള്‍; കളിച്ചത് 26 മണിക്കൂര്‍, പിറന്നത് 825 ഗോളുകള്‍…!

നല്ല കായികക്ഷമത വേണ്ട കളിയാണ് ഫുട്‌ബോള്‍. 90 മിനിറ്റ് ഫുട്‌ബോള്‍ കളിക്കുക എന്നത് ശരീരം നന്നായി ക്ഷീണിക്കുന്ന പരിപാടിയാണ്. അപ്പോള്‍ ഒരു ദിവസം മുഴുവനും ഫുട്ബാള്‍ കളിച്ചാലോ? ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫുട്‌ബോള്‍ മത്സരം മോസ്‌കോയുടെ പ്രാന്തപ്രദേശത്തുള്ള ലുഷ്‌നിക്കി ഒളിമ്പിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. 26 മണിക്കൂറായിരുന്നു കളി നീണ്ടു നിന്നത്. കഴിഞ്ഞ ശനിയാഴ്ച ഓള്‍-റഷ്യന്‍ ഫുട്ബോള്‍ ദിനം ആഘോഷിക്കാന്‍, ലുഷ്നികി ഒളിമ്പിക് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഒരു സെവന്‍സ് ഫുട്‌ബോള്‍ നടന്നു. എക്കാലത്തെയും ദൈര്‍ഘ്യമേറിയ ഫുട്ബോള്‍ മത്സരത്തിന്റെ Read More…

Sports

ഫുട്‌ബോളിലെ രാജാവ് ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് സൗദി അറേബ്യയില്‍ നിന്നും കരഞ്ഞു മടക്കം

ലോകഫുട്‌ബോളിലെ രാജാവായി മുപ്പത്തിയെട്ടാം വയസ്സിലും വാഴുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ തട്ടകത്തില്‍ നിന്നും ഈ സീസണിലും കരഞ്ഞുകൊണ്ട് മടക്കം. താരത്തിന്റെ ക്ലബ്ബ് അല്‍ നസര്‍ കിംഗ്‌സ് കപ്പിലും തോല്‍വി ഏറ്റുവാങ്ങിയതോടെ വെറുംകയ്യോടെ ഈ സീസണിലും താരത്തിന് മടങ്ങേണ്ടി വന്നു. അല്‍നസറിന്റെ പ്രധാന എതിരാളി അല്‍ ഹിലാല്‍ കിംഗ്‌സ് കപ്പ് ഫൈനലില്‍ ക്രിസ്ത്യാനോയുടെ ടീമിനെ വീഴ്ത്തി. ഇരുടീമുകളും ഓരോഗോള്‍ അടിച്ച് സമനിലി പിടിച്ചതിന് പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഹിലാലിന്റെ വിജയം. വന്‍തുക കൊടുത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന Read More…

Sports

ആസ്സാമിലെ കബീര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതി ; യൂറോപ്യന്‍ ടോപ്‌ലീഗ് ക്ലബ്ബില്‍ ആദ്യം ഒപ്പുവെയ്ക്കുന്ന താരം

ഇന്ത്യന്‍ കളിക്കാര്‍ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ലീഗുകളില്‍ കളിക്കുന്നതും ഇന്ത്യന്‍ ഫുട്‌ബോളിന് അവര്‍ മതിയായ സംഭാവന നല്‍കുന്നതും ഇന്ത്യയിലെ ഏത് ഫുട്‌ബോള്‍ ആരാധകന്റെയും സ്വപ്‌നം. ഈ പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് അസമില്‍ നിന്നുള്ള 23 കാരനായ കബീര്‍നാഥ്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാങ്കിംഗില്‍ ഏറെ പിന്നിലാണെങ്കിലും യൂറോപ്യന്‍ രാജ്യമായ അന്‍ഡോറയിലെ ഒന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ സിഎഫ് അത്‌ലറ്റിക് അമേരിക്കയില്‍ കളിക്കാന്‍ കരാര്‍ എഴുതിയിരിക്കുകയാണ് കബീര്‍. ഒരു യൂറോപ്യന്‍ രാജ്യത്ത് ഒന്നാം ഡിവിഷനില്‍ കളിക്കാനൊരുങ്ങുന്ന കബീര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതുകയാണ്. Read More…