മധ്യപ്രദേശിലെ ഇൻഡോറിൽ കടയിൽ നിന്ന് വാങ്ങിയ സമോസയ്ക്കുള്ളിൽ ചത്ത പാറ്റയെ കണ്ടെത്തി. തുടർന്ന് ഉപഭോക്താവ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും ഫുഡ് സേഫ്റ്റി അഡ്മിനിസ്ട്രേഷനിലും പരാതി നൽകി. തിങ്കളാഴ്ച ചിക്മംഗ്ലൂർ സ്ക്വയറിലെ ശ്രമ ശിബിരത്തിന് സമീപമാണ് സംഭവം നടന്നത്. ഇൻഡോർ സ്വദേശിയായ പിയൂഷ് മൗര്യ മഴ പെയ്തപ്പോൾ അവിടുത്തെ രത്ലാം നംകീൻ എന്ന കടയിൽ കയറി സമോസ വാങ്ങുകയായിരുന്നു. സമോസ തിന്നുന്നതിനിടയിലാണ് അതിനുള്ളിൽ ചത്ത പാറ്റയെ കണ്ടത്. മൗര്യ ഉടൻതന്നെ ഇതിന്റെ വീഡിയോ പകരർത്തുകയും കടയുടമയെ വിവരമറിയിക്കുകയും ചെയ്തു. Read More…
Tag: FoodSafety
എന്തുകൊണ്ടാണ് ചിപ്സ് പാക്കറ്റുകളിൽ പകുതി ഭാഗവും കാറ്റ് നിറച്ചിരിക്കുന്നത്? പറ്റിക്കുന്നതാണോ അതോ ശാസ്ത്രമോ?
ഒരു ചിപ്സ് പാക്കറ്റ് തുറക്കുമ്പോൾ അതിനുള്ളിൽ കുറച്ചു ചിപ്സ് മാത്രം കാണുന്നത് നമ്മളിൽ മിക്കവർക്കും ഉണ്ടാകാറുള്ള അനുഭവമാണ്. പാക്കറ്റ് നിറഞ്ഞിരിക്കുന്നതായി തോന്നുമായിരിക്കാം, എന്നാൽ തുറന്നുകഴിയുമ്പോൾ അതിൻ്റെ പകുതിയിലധികം ഭാഗവും വെറും ‘കാറ്റ്’ മാത്രമാണെന്ന് തോന്നും. നമ്മളെ പറ്റിച്ച് കൂടുതൽ ചിപ്സ് ഉണ്ടെന്ന് തോന്നിപ്പിക്കാനാണ് നിർമ്മാതാക്കൾ ഇത്രയും വലിയ പാക്കറ്റ് ഉപയോഗിക്കുന്നതെന്ന് കരുതാൻ എളുപ്പമാണ്. എന്നാൽ, അതിനുള്ളിലെ കാറ്റിന് ഇതിനേക്കാൾ വലിയൊരു പ്രായോഗിക ആവശ്യമുണ്ട്. സത്യത്തിൽ ആ കാറ്റ് ഇല്ലായിരുന്നുവെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ചിപ്സ് പൊടിഞ്ഞു മാത്രമേ നിങ്ങളുടെ Read More…
പൊതുശൗചാലയത്തിലെ വെള്ളത്തിൽ നാരാങ്ങാവെള്ളം ഉണ്ടാക്കിവിറ്റ് തെരുവ് കച്ചവടക്കാരൻ; ദൃശ്യങ്ങൾ വൈറൽ
ലക്നൗ റെയിൽവേ സ്റ്റേഷനിലെ ഒരു നാരങ്ങാവെള്ള കച്ചവടക്കാരൻ പൊതുശൗചാലയത്തിൽ നിന്ന് പാത്രങ്ങളിൽ വെള്ളം നിറയ്ക്കുന്നതായി ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. വഴിയോര ഭക്ഷണക്കച്ചവടക്കാരെ കർശനമായി നിരീക്ഷിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിരവധി ആളുകൾ ആവശ്യപ്പെടുന്നു. എന്നാൽ, വൈറലായ ഈ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചോ സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വീഡിയോ ഓൺലൈനിൽ വേഗത്തിൽ പ്രചരിച്ചതോടെ Read More…
ഭക്ഷണം ബാക്കി വന്നാൽ അമൃതാകില്ല, വിഷമാകും; ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വരുത്തുന്ന 5 വലിയ തെറ്റുകൾ
റഫ്രിജറേറ്ററുകളും ഓവനുകളും നമ്മുടെ ജീവിതം വളരെ എളുപ്പമാക്കി മാറ്റിയിട്ടുണ്ട്. ഭക്ഷണം ബാക്കി വന്നാൽ ഒട്ടും വിഷമിക്കേണ്ടതില്ല, രാത്രി ഫ്രിഡ്ജിൽ വെച്ച് ആവശ്യാനുസരണം ചൂടാക്കി കഴിക്കാം. എന്നാൽ നിങ്ങൾ എപ്പോഴും ഇങ്ങനെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണെങ്കിൽ, ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വസ്തുതകള് അറിഞ്ഞിരിക്കണം. ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നാലോ അല്ലെങ്കിൽ വീണ്ടും ചൂടാക്കുമ്പോഴോ അതിൽ ദോഷകരമായ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ടെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ Read More…
ബാക്കിവന്ന ഭക്ഷണം വീണ്ടും ചൂടാക്കാറുണ്ടോ? ഈ തെറ്റുകൾ വരുത്തിയാൽ മാരകമായ വിഷമാകും, മുന്നറിയിപ്പുമായി FSSAI!
ഫ്രിഡ്ജ് തുറക്കുമ്പോൾ തലേന്നത്തെ ബിരിയാണിയോ, പാസ്തയോ, കറിയോ ഒക്കെ ഇരിക്കുന്നത് കാണുന്നത് ഒരു പ്രത്യേക ആശ്വാസമാണ്. ബാക്കിവരുന്ന ഇത്തരം ഭക്ഷണങ്ങൾ സമയം ലാഭിക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും സഹായിക്കുമെന്ന് മാത്രമല്ല, പിറ്റേന്ന് കഴിക്കുമ്പോൾ ഇവയ്ക്ക് രുചി കൂടുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ഭക്ഷണം വേഗത്തിൽ എടുത്ത് ഓവനിലോ അടുപ്പിലോ വെച്ച് ചൂടാക്കുന്നതിന് മുൻപ്, ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിക്ക് (FSSAI) നിങ്ങളോട് ചിലത് പറയാനുണ്ട്. ഭക്ഷണം ശരിയായി പാകം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അത് ശരിയായ Read More…
കുക്കുമ്പർ കഴിച്ചാൽ പണികിട്ടുമോ? ആരോഗ്യത്തിന് നല്ലതെങ്കിലും’വില്ലൻ’ ആയേക്കാം; കാരണങ്ങൾ ഇതാ!
ഉയർന്ന അളവിൽ ജലം അടങ്ങിയിട്ടുള്ളതും, ശരീരത്തിന് ഉന്മേഷം നൽകുന്നതുമായ കുക്കുമ്പർ (കക്കിരി) പോഷകഗുണങ്ങൾ നിറഞ്ഞ ഒരു മികച്ച വേനൽക്കാല ഭക്ഷണമാണ്. നാരുകൾ, വൈറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ ഇവ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെടാറുണ്ട്. എന്നാൽ പൊതുവെ സുരക്ഷിതമാണെങ്കിലും, ചില സാഹചര്യങ്ങളിൽ കുക്കുമ്പർ ചില പാർശ്വഫലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ദീപ്തി ഖതുജ വ്യക്തമാക്കുന്നു. ‘ഫിറ്റോതെറാപ്പി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, അപൂർവ്വമായി കുക്കുമ്പറിലുള്ള കീടനാശിനികളുടെ സാന്നിധ്യം ഛർദ്ദിക്കും Read More…
ബിരിയാണിയിൽ ചത്ത ഈച്ച; യുവാവിന് 10,000 രൂപയും 10 പ്ലേറ്റ് ഫ്രീ ബിരിയാണിയും!
ബിരിയാണിയിൽ ചത്ത ഈച്ചയെ കണ്ടെത്തിയതിനെ തുടർന്ന് പുതുച്ചേരിയിലെ പ്രശസ്തമായ ഒരു ബിരിയാണി റെസ്റ്റോറന്റിനെതിരെ ഉപഭോക്തൃ കമ്മീഷന്റെ നടപടി . പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും ഒപ്പം പത്ത് പ്ലേറ്റ് ഹൈദരാബാദി ബിരിയാണി സൗജന്യമായി നൽകാനും കോടതി ഉത്തരവിട്ടു. ഭക്ഷണ സുരക്ഷയിലുണ്ടാകുന്ന വീഴ്ചകൾ എങ്ങനെയുള്ള നിയമനടപടികളിലേക്ക് നയിക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവം. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്നുണ്ടായത് “സേവനത്തിലെ പോരായ്മ” ആണെന്ന് കമ്മീഷൻ കണ്ടെത്തി. പുതുച്ചേരി എം.ജി. റോഡിലുള്ള ‘ബിരിയാണി ആൻഡ് കോ’ എന്ന സ്ഥാപനത്തിനെതിരെ പി. സുന്ദരകുമാര Read More…
സമോസയ്ക്ക് മുകളിൽ കാൽവെച്ച് കച്ചവടക്കാരൻ! ട്രെയിനിലെ ഭക്ഷണ വിതരണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ
ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണത്തിന്റെ ശുചിത്വം ഇപ്പോഴും ഒരു വലിയ ആശങ്കയായി തുടരുകയാണ്. ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ മോശം നിലവാരത്തെക്കുറിച്ചും അമിതവിലയെക്കുറിച്ചുമുള്ള നിരവധി വാർത്തകളും വീഡിയോകളും കഴിഞ്ഞ കുറച്ചുകാലങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഈ ആശങ്കകൾ ഇരട്ടിയാക്കുന്ന രീതിയിൽ, ട്രെയിനിൽ സമോസ വിൽക്കുന്ന ഒരാളുടെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശുചിത്വത്തിന് പ്രാധാന്യം നൽകുന്ന ഏതൊരാളെയും ഞെട്ടിക്കുന്നതാണ് ഈ ചെറിയ വീഡിയോ ദൃശ്യം. ഓടുന്ന ട്രെയിനിലെ തറയിൽ ഇരുന്നുകൊണ്ട് സമോസ വിൽക്കുന്ന കച്ചവടക്കാരനാണ് ഇതിലുള്ളത്. വിൽക്കാനായി തുറന്നുവെച്ചിരിക്കുന്ന Read More…
അടിവസ്ത്രം മാത്രം ധരിച്ച് ചിപ്സ് കഴുകൽ; ഈ വീഡിയോ കണ്ടാൽ പിന്നെ ഒരിക്കലും ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കില്ല
രുചിയുള്ള ഭക്ഷണമെല്ലാം ശുചിത്വമുള്ള സാഹചര്യത്തിലാണോ നിർമ്മിക്കുന്നത് എന്ന ചോദ്യം ഉയർത്തുന്ന ഭയാനകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഉരുളക്കിഴങ്ങ് ചിപ്സ് പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. അടിവസ്ത്രം മാത്രം ധരിച്ച ഒരാൾ, പച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ നിറച്ച സോപ്പുലായനി കലക്കിയ ടാങ്കിൽ ഇറങ്ങിനിന്ന് പുകവലിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു ചിപ്സ് നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയാണെന്ന് തോന്നിപ്പിക്കുന്ന ഇയാൾ, വറുക്കുന്നതിന് മുൻപായി ഉരുളക്കിഴങ്ങ് കഴുകുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. തൊഴിലാളിയുടെ വസ്ത്രധാരണം മാത്രമല്ല, ആ ടാങ്കിലെ വെള്ളവും അങ്ങേയറ്റം Read More…









