Featured Lifestyle

അമേരിക്കക്കാരുടെ പുതിയ ക്രഷ് നമ്മുടെ ദോശ! ഗൂഗിൾ മാപ്‌സ് പട്ടികയിൽ മുന്നിലെത്തി, ബർഗറും പിസ്സയും മാറ്റിപ്പിടിച്ച് സിയാറ്റിൽ

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വിഭവമാണ് ദോശ. പ്രഭാതഭക്ഷണത്തിലെ പ്രിയപ്പെട്ട ഇനവും ദക്ഷിണേന്ത്യൻ റെസ്റ്റോറന്റുകളിലെ പ്രധാന ഓർഡറുമായ ദോശ ഇപ്പോൾ അമേരിക്കയിലെ സീറ്റിൽ നഗരത്തിലെ ഏറ്റവും വലിയ ഭക്ഷണ ട്രെൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഗൂഗിൾ മാപ്സിന്റെ കണ്ടെത്തലനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ സീറ്റിലിൽ ‘ദോശ’ പരാമർശിക്കുന്ന റിവ്യൂകളിൽ 136 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ലോകമെമ്പാടുമുള്ള 10 പ്രധാന നഗരങ്ങളിലെ ഭക്ഷണ ട്രെൻഡുകളും ജനപ്രിയ റെസ്റ്റോറന്റുകളും ഉൾപ്പെടുത്തി ഗൂഗിൾ മാപ്സ് തയ്യാറാക്കിയ ആദ്യ ‘ഫാൻ-ഫേവറിറ്റ് ഡൈനിംഗ് ലിസ്റ്റിലാണ്’ ഈ വിവരമുള്ളത്. Read More…