ഭക്ഷ്യവിഷബാധ പൊതുവെ ഹോട്ടലുകളില്‍ നിന്നാണ് ബാധിയ്ക്കുകയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ ഇരുന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകള്‍, പരാദജീവികള്‍ ചില രാസവസ്തുക്കള്‍ തുടങ്ങിയവയാല്‍ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ മുതല്‍ ജീവനു തന്നെ അപകടമായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ കാരണമാകും. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം…..
Tag: food poision
ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിച്ചാല്‍ വേഗം കഴിക്കണം, വെള്ളംകുടിയും ശ്രദ്ധയോടെ…
ഹോട്ടല്‍ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കാത്തവരുണ്ടാകില്ല. ഇങ്ങനെ കഴിക്കുന്ന സമയത്ത് ഭക്ഷണം സുരക്ഷിതമാക്കാനായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നേരത്തെ അറിയാവുന്ന കുഴപ്പമില്ലാത്ത ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കണം. എന്നാല്‍ പരിചയമില്ലാത്ത ഇടത്ത് യാത്ര ചെയ്യുമ്പോള്‍ ഇത് നടക്കില്ല. തിരക്കുള്ള ഭക്ഷണശാലയില്‍ ചിലവ് കൂടുതലുള്ളതിനാല്‍ ഭക്ഷണം ഫ്രഷ് ആയിരിക്കാന്‍ സാധ്യതയുണ്ട്.പരിചയമില്ലാത്ത ഹോട്ടലില്‍ കയറിയാല്‍ അവിടെ പ്രചാരമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് നല്ലത്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ചെന്നെത്തുന്ന ഹോട്ടലിന് വൃത്തിയുണ്ടോ എന്ന് പരിസരം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. തുറന്ന കിച്ചനുള്ള സ്ഥലങ്ങളില്‍ Read More…
ഭക്ഷ്യ വിഷബാധയെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍
പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. എന്നാല്‍ വീട്ടിലെ വൃത്തിയായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്രയും മേന്മ പുറത്ത് നിന്ന് വാങ്ങി കഴിയ്ക്കുന്ന ഭക്ഷണത്തിന് ഒരിയ്ക്കലും ഉണ്ടാകാന്‍ പോകുന്നില്ല. കേടുവന്നതോ, കാലഹരണപ്പെട്ടതോ, അല്ലെങ്കില്‍ ചെറിയ അളവില്‍ വിഷാംശങ്ങള്‍ അടങ്ങിയതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഭക്ഷ്യ വിഷബാധ ഉണ്ടാകാനും കാരണമാകും. കഴിച്ച ഭക്ഷണത്തിലെ അസ്വാഭാവികതകളും പ്രശ്നങ്ങളുമെല്ലാമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വിശപ്പ് കുറയുന്നത്, പനി, Read More…



