മൃഗശാല വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നൈജീരിയയില്‍ നാട്ടുകാര്‍ ഭീതിയില്‍. മൃഗശാലയിലെ പാമ്പുകളും മുതലകളുമെല്ലാം വെള്ളത്തിലൂടെ ഒഴുകി ഗ്രാമങ്ങളിലേക്ക് എത്തിയതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. വടക്കന്‍ നൈജീരിയയില്‍ ബോര്‍ണോ സ്‌റ്റേറ്റിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും മൂലം അണക്കെട്ട് നിറഞ്ഞ് കവിഞ്ഞ് സമീപത്തെ മൃഗശാലയെയും പ്രളയം വിഴുങ്ങുകയായിരുന്നു. പ്രദേശം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ മൃഗശാലയിലെ ഉരഗങ്ങള്‍ അടക്കം അനേകം ജീവജാലങ്ങളാണ് മനുഷ്യവാസമുള്ള പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. കുതിച്ചുയരുന്ന ജലം 80 ശതമാനത്തിലധികം വന്യജീവികളുടെ നാശത്തിന് കാരണമാകുകയും മാരകമായ ഉരഗങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ Read More…