കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയിരിക്കുകയാണ് ഇന്തൊനേഷ്യയും ശ്രീലങ്കയും തായ്‌ലന്‍ഡും. ഇതിനിടയിലാണ് ഭാര്യയോട് ബിസിനസ് ട്രിപ്പെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ഭര്‍ത്താവിനെ കാമുകിക്കൊപ്പം തായ്‌ലന്‍ഡ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതായ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സഹപ്രവര്‍ത്തകരോടൊപ്പം ബിസിനിസ് ട്രിപ്പിനാണെന്ന് ഗര്‍ഭിണിയായ ഭാര്യയോട് കള്ളം പറഞ്ഞാണ് കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ യുവാവ് തായ്‌ലന്‍ഡില്‍ എത്തിയതെന്നാണ് വിവരം. പ്രളയബാധിത മേഖലകളിലൊന്നായ ഹാറ്റ് യായിയിലാണ് യുവാവും കാമുകിയും കുടുങ്ങിയത്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ള നിന്നുള്ള അപ്‌ഡേറ്റുകൾ പങ്കിടുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ കഥ Read More…
Tag: Floods
‘നീ ഞങ്ങടെ ചങ്കല്ലേടാ…’; കൂട്ടാറില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനം സമ്മാനിച്ച് കൂട്ടുകാര്‍- വീഡിയോ
ഒക്ടോബര്‍ പതിനെട്ടാം തിയതി കനത്ത മഴയില്‍ കൂട്ടാര്‍ പുഴയിലൂടെ ഒഴുകിപ്പോയ ഒരു ട്രാവലറിന്റെ ദൃശ്യം കേരളക്കര ഒന്നാകെയാണ് സങ്കടത്തോടെ കണ്ടത്. ട്രാവലര്‍ ഒഴുകിപ്പോയപ്പോള്‍ ഉപജീവനം ഇല്ലാതായത് ഈ ട്രാവലറിനെമാത്രം ആശ്രയിച്ചിരുന്ന മൂന്ന് കുടുംബങ്ങള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ് മൂന്ന് സുഹൃത്തുക്കള്‍. പ്രളയ സമാനമായ മലവെള്ളപ്പാച്ചിലില്‍ വിനായക് എന്ന 17 സീറ്റര്‍ ട്രാവലറാണ് ഒഴുക്കില്‍പ്പെട്ടത്. വാഹനം നഷ്ടപ്പെട്ടതിന്റെയും നേരിടേണ്ടി വന്ന വന്‍ സാമ്പത്തികബാധ്യതയുടെയും ദുഃഖത്തില്‍നിന്ന് റെജിമോനെ കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ് ഈ സുമനസ്സുകള്‍. ഫിനാന്‍സ് വ്യവസ്‌ഥയില്‍ വാങ്ങിയ ഈ Read More…
പ്രളയത്തെ തോല്‍പ്പിച്ച പ്രണയം; മുട്ടറ്റം വെളളത്തില്‍ വിവാഹം, വൈറലായി ഫിലിപ്പീന്‍ ദമ്പതികള്‍
പ്രളയത്തെ തോല്‍പ്പിക്കുക അത്ര നിസാരമല്ല. എന്നാല്‍ പ്രണയം പ്രളയത്തെ അതിജീവിച്ച സംഭവമാണ് ഇപ്പോര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തിന് പ്രളയംപോലും തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ഫിലിപ്പീന്‍ സ്വദേശികള്‍. വെളളപ്പൊക്കത്തെയും ചുഴലിക്കാറ്റിനെയും വകവെയ്ക്കാതെ വിവാഹിതരായ ജേഡ് റിക്ക് വെർഡിലോയുടെയും ജമൈക്ക അഗുയ്‌ലറുടെയും ചിത്രങ്ങളാണ് കയ്യടികള്‍ ഏറ്റുവാങ്ങുന്നത്. വിവാഹവസ്ത്രത്തില്‍ മുട്ടറ്റം വെളളത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ്. ഫിലിപ്പീൻസിൽ കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കത്തിനും കാരണമായ ടൈഫൂൺ വിഫയും ഉണ്ടായപ്പോൾ, മിക്ക എല്ലാ പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചിരിക്കുകയാണ്. Read More…
പ്രളയത്തിനിടെ ഗുജറാത്തിലെ വീട്ടിലെത്തിയത് 15 അടി നീളമുള്ള മുതല- വീഡിയോ
ഗുജറാത്തിലെ വഡോദരയില്‍ പ്രളയജലത്തിനൊപ്പം വീടുകളില്‍ മുതലയുമെത്തി. വിശ്വാമിത്രി നദിയോട് ചേര്‍ന്നുള്ള ഒരു വീട്ടിലാണു 15 അടി നീളമുള്ള മുതല കയറിയത്. ഇതോടെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനം ഭയചകിതരായി. വിശ്വാമിത്രി നദിയിലെ ജലനിരപ്പ് ഉയരുകയാണ്.ഇതേത്തുടര്‍ന്നു വാഹനങ്ങള്‍ ഒലിച്ചുപോയി. ഗുജറാത്ത് ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച്, ഇന്ത്യൻ ആർമിയുടെ ആറ് ട്രൂപ്പുകള്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. നിലവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സൈന്യത്തിന്റെ വിന്യാസം. സാമ പ്രദേശത്തെ കടകളില്‍ 8 അടിയിലധികം വെള്ളമുണ്ട്. വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും സാരമായ Read More…




