Featured Fitness

മീനിനോട് നോ പറയേണ്ട, മീന്‍ കഴിച്ചും ഭാരം കുറയ്ക്കാനുള്ള വഴിയുണ്ട്

കറിവച്ചും പൊരിച്ചുമൊക്കം മീന്‍ കഴിക്കാനായി താല്‍പര്യമില്ലാത്ത ഏതെങ്കിലും മലയാളി കാണുമോ. എന്നാല്‍ ഈ പറയുന്ന മീന്‍ കഴിച്ച് ആരോഗ്യം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനുമൊക്കെ സാധിക്കും. അതിനായി മിതമായ അളവില്‍ സമീകൃതാഹാരത്തിനൊപ്പം ഇവ ഉള്‍പ്പെടുത്തണം. മിതമായ അളവില്‍ മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.100 ഗ്രാമിന് 18 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വളരെ കുറച്ച് മാത്രമാണ് ഇതില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നത്. ഇതിലെ അയോഡിന്‍ തൈറോയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു. സാല്‍മണിലാണെങ്കില്‍ ഒമേഗ Read More…

Myth and Reality

പാല്‍ ഉത്പന്നങ്ങളും മീനും ഒരുമിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിന് സാധ്യതയോ? വാസ്തവം ഇതാണ്

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്, അത് വിരുദ്ധാഹാരമാണെന്ന് പറയാറുണ്ട്. അത്തരത്തിലുള്ള ആഹരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് പാലുല്‍പ്പന്നങ്ങളും മീനും. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? മീനും പാലും ഒരുമിച്ചാണ് കഴിച്ചാല്‍ ചര്‍മരോഗമായ വെള്ളപ്പാണ്ട് വരും എന്നും പറയുന്നവരുണ്ട്. തെക്കന്‍ ഏഷ്യയിലും മധ്യ കിഴക്കുമാണ് ആയുര്‍വേദ പാരമ്പര്യം പറയുന്നതുപോലെ വിരുദ്ധാഹരങ്ങള്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസം നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ചാണ് കഴിക്കുന്നതെങ്കില്‍ അത് ശരീരത്തിന്റെ സന്തുലനം നഷ്ട്ടപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ഉഷ്ണപ്രകൃതിയുള്ള മത്സ്യത്തിനോടൊപ്പം ശീതപ്രകൃതിയുള്ള പാലുല്‍പന്നങ്ങളും കഴിക്കുന്നതിലൂടെ വിഷാംശം ഉണ്ടാകാനും വെള്ളപ്പാണ്ട് Read More…

Health

കൊളസ്‌ട്രോള്‍ കുറയ്ക്കണോ? മത്തിയും പുഴമീനും, ഈ മത്സ്യങ്ങള്‍ ധൈര്യമായി കഴിച്ചോളൂ

കൊളസ്‌ട്രോള്‍ നമ്മുടെ കോശങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ്. വൈറ്റമിന്‍ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനുമെല്ലാം ഇത് സഹായകമാകുന്നു. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോളും. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുമ്പോഴാണ് പലരെയും ഈ രോഗം വലയിലാക്കുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നത് വഴി ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാം. ഹൃദയാഘാതവും പക്ഷാഘാതത്തിനും കാരണമാകാം. ഇത് ഒഴിവാക്കാനായി കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കണം. സമീകൃതമായ ഭക്ഷണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും Read More…

Oddly News

വീട്ടിലെ ഇടുങ്ങിയ കുളത്തില്‍ നിന്നും സ്റ്റാന്‍ലിക്ക് മോചനം; 25 വര്‍ഷം കൊണ്ട് മീന് വലിപ്പംവച്ചത് 6 അടി

ഒടുവില്‍ സ്റ്റാന്‍ലിക്ക് വീട്ടുമുറ്റത്തെ ഇടുങ്ങിയ കുളത്തില്‍ നിന്നും മോചനം കിട്ടി. 25 വര്‍ഷത്തിനുശേഷം, വീട്ടുടമസ്ഥരായ ഡാനിയേലും ജെന്നി പാര്‍ക്കറും തങ്ങളുടെ പ്രിയപ്പെട്ട മീനിന് ബൈ പറഞ്ഞു. പണം നല്‍കി ഒരു സ്‌പെഷ്യലിസ്റ്റ് സംഘത്തെ കൊണ്ടുവന്നാണ് കുടുംബം സ്റ്റാന്‍ലിയെ വീട്ടിലെ ഇടുങ്ങിയ കുളത്തില്‍ നിന്നും വിശാലമായ തോട്ടിലേക്ക് അവനെ മാറ്റിയത്. കാല്‍നൂറ്റാണ്ട് കാലമായി തങ്ങളുടെ പൂന്തോട്ടത്തിന് നടുവിലെ കുളത്തില്‍ വളരുകയായിരുന്ന കടല്‍ക്കൂരി സ്റ്റാന്‍ലിക്ക് ഇപ്പോള്‍ വലിയപ്പം അഞ്ചടി എട്ടിഞ്ചാണ്. കുളത്തില്‍ സ്വതന്ത്രമായി കഴിയാന്‍ കഴിയാത്തവിധം ഭീമാകാരനായി വളര്‍ന്ന മത്സ്യത്തെ Read More…

Healthy Food

മത്സ്യം ഫ്രീസറിനുള്ളില്‍ എത്രകാലംവരെ കേടാകാതെ സൂക്ഷിക്കാം? എങ്ങനെ ?

ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? വളരെ നല്ലതാണെന്നാണ് അതിനുള്ള ഉത്തരം. ഫ്രെഷ് മീന്‍ കിട്ടാത്ത സാഹചര്യങ്ങളില്‍ പലപ്പോഴും ഫ്രിഡ്ജിനുള്ളില്‍ ഇത് നമുക്ക് സൂക്ഷിക്കേണ്ടതായി വരാറുണ്ട്. ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യം ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ സൂക്ഷിക്കാം എത്രക്കാലം സൂക്ഷിക്കാമെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത് പ്രകാരം ഫ്രഷ് മത്സ്യം ഫ്രിഡ്ജില്‍ 1 മുതല്‍ 2 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ഇത് പ്ലാസ്റ്റിക് Read More…

Myth and Reality

തൈരും മീനും ഒരുമിച്ച് കഴിക്കരുത്… ഇതില്‍ സത്യമുണ്ടോ? ഇതാണ് കാര്യം…

കുറെ വര്‍ഷങ്ങളായി പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ് തൈരും മീനും ഒരുമിച്ച് കഴിക്കാമോ എന്നത്, തൈരും മീനും വിരുദ്ധാഹാരമായതിനാല്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ്‌ ജേക്കബ് പറയുന്നത് എന്താണെന്ന് നോക്കാം. ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്ന് പറയുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളുണ്ട്. മീന്‍ എന്നത് വളരെ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെ തൈരിലും പ്രോട്ടിന്‍ ഉണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് Read More…

Oddly News

സിംഗപ്പൂര്‍ ബീച്ചിന്റെ തീരത്ത് ‘ഭീകരവും’ അസാധാരണവുമായ മത്സ്യത്തെ കണ്ടെത്തി

മീന്‍പിടുത്തത്തിനിടയില്‍ അസാധാരണമായി കണ്ടെത്തിയ വിചിത്ര ജലജീവിയുടെ യുവാവ് ഇട്ട ക്ലിപ്പ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. മണലില്‍ പതിയിരിക്കുന്ന ഒരു മത്സ്യത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ക്ലിപ്പിന് ഇതിനകം 1.2 ദശലക്ഷം കാഴ്ചകളും പത്തുലക്ഷത്തിലധികം ലൈക്കുകളും കിട്ടിയിരിക്കുകയാണ്. ഡെന്നിസ് ചാന്‍ എന്നയാളാണ് അസാധാരണമായ കാഴ്ച പകര്‍ത്തി പങ്കുവെച്ചത്. വീഡിയോയില്‍, വിഷമുള്ള ഡെന്നിസ് മത്സ്യത്തിന്റെ ഒരു ക്ലോസപ്പ് കാണിക്കുന്നു, ഇത് ലോംഗ്‌നോസ്ഡ് സ്റ്റാര്‍ഗേസര്‍ എന്നറിയപ്പെടുന്നു. കല്ലുമീനുകളോടും തേള്‍ മത്സ്യങ്ങളോടും സാമ്യമുള്ള ജലജീവി വേദനാജനകമായ കുത്ത് നല്‍കാന്‍ കഴിയുന്ന വിഷമുള്ള മുള്ളുകളും ഉള്ളതാണ്. 50-ലധികം Read More…