ജര്മ്മന്നായകനും ബയേണ്‍ മ്യൂണിക്ക് ക്യാപ്റ്റനുമായ മാനുവല്‍ ന്യൂയര്‍ കളിക്കളത്തില്‍ മാന്യതയുടെ പര്യായമാണ്. പരമാവധി ഫൗളുകള്‍ ചെയ്യുന്നതില്‍ നിന്നും അകന്നു നില്‍ക്കുകയും ജന്റില്മാന് ഗെയിം കളിക്കുകയും ചെയ്യുന്ന ബയേണ്‍ നായകന് പക്ഷേ കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ ഒരു ചുവപ്പ്കാര്‍ഡ് കണ്ടു. ജര്‍മ്മന്‍ കപ്പില്‍ ബെയര്‍ ലെവര്‍ കൂസനെതിരേയായിരുന്നു കാര്‍ഡ് കണ്ടത്. 866 കളികളുള്ള ന്യൂയറിന്റെ ഫുട്ബോള്‍ കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡ് ആയിരുന്നു ഇത്. ഇതോടെ ജര്‍മ്മന്‍ കപ്പില്‍ രണ്ട് ഗെയിമുകളുടെ വിലക്കിന് വിധേയനായി. 38 കാരനായ ഗോള്‍കീപ്പര്‍ Read More…