മുംബൈ: മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയത് വനിതാ കോൺസ്റ്റബിൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. സ്റ്റേഷൻ വളപ്പിൽ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അവിടെയുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സീനിയർ ഇൻസ്പെക്ടർ ഉമേഷ് മച്ചിന്ദറിനെ സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം, ഈ വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയെ തുടർന്നാണ് ഇൻസ്പെക്ടർക്കെതിരെ സ്ഥലംമാറ്റ നടപടിയുണ്ടായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെക്കൂടി സ്ഥലം മാറ്റുമെന്നും വനിതാ കോൺസ്റ്റബിൾ നേരത്തെ Read More…

