മനുഷ്യര്‍ ‘നോ’ പറയാന്‍ പഠിക്കണമെന്നതിനെ വലിയ കാര്യമായിട്ടാണ് മനശ്ശാസ്ത്രം വിലയിരുത്തുന്നത്. നോ പറയാന്‍ കഴിയാത്ത ലജ്ജാശീലരും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നും കരുതുന്നവര്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. നോ പറയാനുള്ള മടി കാരണം ഇഷ്ടമില്ലാത്ത ജോലിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് സ്വന്തം കയ്യിലെ നാലു വിരലുകള്‍ മുറിച്ചുമാറ്റി. ലജ്ജാശീലനായ ഗുജറാത്തി യുവാവ് ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബന്ധു കൂടിയായ ബോസിനോട് പറയാനുള്ള മടി കൊണ്ടു ചെയ്തതായിരുന്നു ഈ ഘോരകൃത്യം. ബന്ധുവിന്റെ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്ന Read More…
Tag: fingers
കര്‍ണാടകയില്‍ 25 വിരലുകളുമായി ആണ്‍കുട്ടി ; ദൈവാനുഗ്രഹമെന്ന് വിശ്വസിച്ച് കുടുംബം
കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ കൈകളില്‍ 13 വിരലുകളും കാലില്‍ 12 വിരലുകളുമുള്ള കുഞ്ഞു ജനിച്ചു. മെഡിക്കല്‍ സയന്‍സിനെ അത്ഭുതപ്പെടുത്തി അസാധാരണമായൊരു കുഞ്ഞു ജന്മം. കൈകാലുകളിലായി 25 വിരലുകളുള്ള ആണ്‍കുട്ടിയാണ് ജനിച്ചത്. ഇതൊരു ദൈവാനുഗ്രഹമാണെന്ന് കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നു. കുഞ്ഞിന് വലതു കൈയില്‍ ആറ് വിരലുകളും ഇടതു കൈയില്‍ ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളും ഉണ്ട്. അതേസമയം കുഞ്ഞിന്റെയും അമ്മയായ 35 കാരിയായ ഭാരതിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചതില്‍ മാതാവ് ഭാരതി Read More…