Movie News

റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണോ? കാജലിന്റെ പ്രസ്താവനയില്‍ വന്‍ചര്‍ച്ച

റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണെന്ന ബോളിവുഡ് നടി കാജലിന്റെ പ്രസ്താവന ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുന്നു. തന്റെ വരാനിരിക്കുന്ന ഹൊറര്‍ ചിത്രമായ ‘മാ’ പ്രൊമോഷന്‍ ചെയ്യുന്നതിനിടയില്‍ നടി നടത്തിയ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ എത്തിയിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സുകളില്‍ ഒന്നായ റാമോജിറാവുവിനോടുള്ള ബോളിവുഡിന്റെ അസൂയയാണ് കാജല്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നായ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി യഥാര്‍ത്ഥത്തില്‍ പ്രേതബാധയുള്ളതായി കരുതുന്നെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. Read More…