തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ അണികളുടെയും അനുഭാവികളുടെയും വലിയ പ്രതിഷേധം. നിർണായകമായ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളിലൂടെയും ഉയരുന്ന ആവശ്യം. പദവിയിൽ നിന്ന് മാറിനിൽക്കണമെന്ന് അഭ്യർത്ഥിച്ചും രാജിവെക്കാൻ ആവശ്യപ്പെട്ടുമുള്ള കമന്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു. ഭാര്യക്ക് Read More…
Tag: FB post
‘നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്; ദീപക്കിന്‍റെ മരണശേഷം ഒരു ട്രെന്‍ഡ് വന്നു’: പ്രതികരണവുമായി നടി ശൈലജ പി. അമ്പു
ബസിലെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടി ശൈലജ പി അമ്പു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ പ്രതികരിക്കണമെന്നും വിഡിയോ ഇടുകയല്ല വേണ്ടതെന്നും ശൈലജ ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതി. തനിക്കും മകള്‍ക്കും നേരിട്ട വിവിധ അതിക്രമങ്ങളും അവര്‍ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. പല ദുരനുഭവങ്ങളിലും വിഡിയോ പോസ്റ്റ് ചെയ്യാന്‍ തോന്നാത്തതിന് കാരണം അധിക്ഷേപിക്കുന്നവന്‍റെ അമ്മയെയും അച്ഛനെയും ഭാര്യയെയും മക്കളെയും ഓര്‍ത്താണെന്നും ശൈലജയുടെ കുറിപ്പിലുണ്ട്. യുവതി സോഷ്യല്‍ മീഡിയയില്‍ വിഡിയോ ഇടുന്നതിന് പകരം പ്രതികരിക്കുകയായിരുന്നു വേണ്ടത്. Read More…
‘ഇത് ഉമ്മൻചാണ്ടിയുടെ വിജയം; മകനെ ഒഴിവാക്കാൻ രാഹുൽ സകല ശ്രമവും നടത്തി, കല്ലറയിൽ അഭിനയിച്ചുതകർത്തു’
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻചാണ്ടിയുടെകൂടി വിജയമെന്ന് യുവനടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവുമായാണ് റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വയം അഭിനയിച്ച് ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ രാഹുൽ നാടകം നടത്തുകയാണ്. കോൺഗ്രസിനെ തോൽപ്പിക്കുകയല്ല തന്റെ ലക്ഷ്യം. കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽ ഏറ്റവും ആനന്ദിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. യൂത്ത് Read More…
വിധിയിൽ അത്ഭുതമില്ല, വിചാരണക്കോടതിയിൽ വിശ്വാസമില്ല: വിധിയിൽ ആദ്യമായി പ്രതികരിച്ച് ആക്രമിക്കപ്പെട്ട നടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും തന്റെ സാമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ അതിജീവിത പറയുന്നു. വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. ഒന്നാംപ്രതി തന്റെ ഡ്രൈവറാണെന്ന് പറയുന്നത് ശുദ്ധ നുണ. വിധിയിൽ അത്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് Read More…
‘അറബികള്‍ നല്ല കാശ് തരും; ശരീരം സൂക്ഷിക്കണേ’; കമന്റിട്ടവന്റെ വായടപ്പിച്ച് ഹണി; കയ്യടിച്ച് സോഷ്യല്‍ മീഡിയാ
തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്‍റിട്ടയാള്‍ക്ക് വായടപ്പിച്ച് മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്‍റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്കരന്‍ മറുപടി നല്‍കിയത്. കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്കരന് Read More…
‘അണ്ണാ പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’; സുരേഷ് ഗോപിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തൃശൂർ: കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാൽ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. 2019-ലെ ഫേസ്ബുക്ക് പോസ്റ്റ്’ദൂരത്തെ കീഴടക്കലാണ് Read More…
40കളിലെ പ്രണയം; ‘പങ്കാളിയെ പറ്റിച്ചു പ്രേമിക്കാൻ ഇറങ്ങിയവർ നിങ്ങളെയും പറ്റിക്കും’; അഭിഭാഷകയുടെ കുറിപ്പ്
നാല്പതുകളിലെ പ്രണയം സജീവ ചര്‍ച്ചയാകുന്ന കാലത്ത് വിവാഹേതര ബന്ധങ്ങളുടെ അപകടങ്ങളെ തുറന്നുകാട്ടി, ഫെയ്സ്ബുക്ക് പോസ്റ്റുമായി കുടുംബ കോടതി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷക അഡ്വ. ജി കൃഷ്ണപ്രിയ. പ്രണയത്തിലെ പങ്കാളിക്ക് ജീവിതത്തിൽ മറ്റൊരു പങ്കാളി ഉണ്ടെങ്കിൽ പണി പാളുമെന്നും, പ്രണയത്തിൽ മുങ്ങി മുത്തും പവിഴവും വാരുന്നതിനിടയിൽ ഉറപ്പായും അയാൾ / അവൾ ജീവിതത്തിലെ പങ്കാളിയെ പലപ്പോഴും മറക്കുമെന്നും അവർ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം നാല്പതുകളിലെ പ്രണയം. ……നിലവിൽ പലരുടെയും നിരന്തര ചർച്ചാ വിഷയം. ..!പ്രണയം നല്ലതാണ് ….അത് Read More…
‘താടിയും മുടിയും നരച്ച പുരുഷൂസ് ആണിപ്പോ ക്രഷ്’; 40കഴിഞ്ഞ പുരുഷന്മാരെ പ്രണയിച്ചാല്‍… വൈറല്‍ കുറിപ്പ്
40 കഴിഞ്ഞ പുരുഷന്മാരെപ്പറ്റിയുള്ള അച്ചു ഹെലന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പുരുഷുസ് ഏറ്റവും സുന്ദരനാകുന്നത്, പക്വത കൈവരിക്കുന്നത് അവന്റെ പ്രണയത്തിന് ശേഷമാണ്. 40 കഴിഞ്ഞ പെണ്ണിന്റെ പ്രണയത്തെ വാഴ്ത്തുന്നവർ ആരും 40 കഴിഞ്ഞ പുരുഷനെ പറ്റി പറഞ്ഞ് കേട്ടില്ല.പുരുഷുസ് പൊതുവെ പബ്ലിക്കിൽ വലിയ മംഗലശ്ശേരി നീലകണ്ഠൻ കളിക്കുമെങ്കിലും വീട്ടില് പൂച്ചക്കുട്ടികൾ ആണ്.അമ്മയുടെ മുന്നിൽ ആഗ്രഹം ഉണ്ടേൽ പോലും ചിലപ്പോ ആ നീലകണ്ഠൻ മീശ പിടിച്ചും മുണ്ടു മടക്കിക്കുത്തിയും ശബ്ദം കനപ്പിച്ചും ആൺകുട്ടി കളിച്ചേക്കാം. പക്ഷെ അവൻ Read More…
‘ലൈംഗികബന്ധമെന്ന ഒറ്റലക്ഷ്യം വച്ച് സ്ത്രീകളെ സമീപിക്കുന്ന വിഡ്ഢികളുണ്ട്’; വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമങ്ങളെക്കുറിച്ച് വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍. പ്രൊഫൈലിൽ ഒരു മൊബൈൽ നമ്പർ ചേർത്താൽ, മോഡേൺ ആയി വേഷം ധരിച്ചാൽ, ഒരുപാട് പുരുഷന്മാർക്കൊപ്പം സൗഹൃദം ഉണ്ടായാൽ അതെല്ലാം ആഗ്രഹിക്കാത്തവർക്കുള്ള ക്ഷണമായി ധരിക്കരുതെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നീ അവരോട് അങ്ങനെ ആണല്ലോ അപ്പോൾ പിന്നെ എന്നോടും ആയാൽ എന്താ എന്നുള്ള മനോഭാവം വളരെ അധപതിച്ചതാണ്. ഒരു പെണ്ണിന്റെ വാട്ട്സാപ്പ് നമ്പർ കിട്ടിയാൽ ഉടനെ സുഖമാണോ, ചായ കുടിച്ചോ, കൂട്ടുകൂടാമോ? പരിചയപ്പെടാമോ എന്നൊക്കെ പറഞ്ഞു വെറുപ്പിക്കുന്നതു Read More…









