Good News

രണ്ടുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി; കണ്ടെത്താന്‍ പിതാവിന്റെ 1.4 മില്യണ്‍ ഡോളര്‍ വാഗ്ദാനം; 24 വര്‍ഷത്തിന് ശേഷം കണ്ടെത്തി

തട്ടിക്കൊണ്ടുപോകലിന് ഇരയായ മകനെ കണ്ടെത്താന്‍ 1.4 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് ചൈനീസ് അച്ഛന്‍, 24 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധനവഴി മകനെ കണ്ടെത്തി. പുനഃസമാഗമത്തില്‍, മകന് 415,000 ഡോളറിന്റെ മെഴ്‌സിഡെസ് ബെന്‍സും വിദ്യാഭ്യാസ ഫണ്ടും സമ്മാനിച്ചെങ്കിലും സ്വന്തമായി അധ്വാനിച്ച് വിജയം സൃഷ്ടിക്കാന്‍ ആഗ്രഹിച്ച മകന്‍ നിരസിച്ചു. മാര്‍ച്ച് 16-ന് തെക്കന്‍ ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന പുന:സമാഗമ ചടങ്ങിനിടെയായിരുന്നു പിതാവ് സീ യുവെ തന്റെ മകന്‍ സീ ഹയോനന് മൂന്ന് ദശലക്ഷം യുവാന്‍ (415,000 Read More…

Crime

പിതാവ് മകന് വിഷം കൊടുത്തു കൊന്നു; വെള്ളത്തില്‍ സോഡിയം നൈട്രേറ്റ് ചേര്‍ത്ത് കുടിക്കാന്‍ നല്‍കി

അഹമ്മദാബാദില്‍ പിതാവ് മകന് വിഷംകൊടുത്തു കൊന്നു. 10 വയസ്സുകാരനായ മകന് വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ 47 കാരനായ പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അഹമ്മദാബാദില്‍ നിന്നുള്ള കല്‍പ്പേഷ് ഗോഹേല്‍ എന്നയാളാണ് പോലീസില്‍ കീഴടങ്ങിയത്. അഹമ്മദാബാദിലെ ബാപ്പുനഗറിലായിരുന്നു സംഭവം. മകന്റെ മരണത്തെക്കുറിച്ചും താന്‍ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ചും ഗോഹല്‍ പോലീസിനോട് തുറന്നു പറഞ്ഞു. മകനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഗോഹേല്‍ ഇരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ Read More…

Good News

25വര്‍ഷംമുമ്പ് പിതാവ് വാച്ചറായിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ മാതാപിതാക്കള്‍ക്ക് വിരുന്നൊരുക്കി മകന്‍

കാവല്‍ക്കാരനായി ജോലി നോക്കി തന്നെ വളര്‍ത്തിയ പിതാവിന് അതേ പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴവിരുന്നിന് കൊണ്ടുപോയി മകന്റെ പ്രതികാരം. 25 വര്‍ഷം മുമ്പ് പിതാവ് ഗാര്‍ഡായിരുന്ന ഹോട്ടലില്‍ ഒരാള്‍ മാതാപിതാക്കളെ അത്താഴത്തിന് കൊണ്ടുപോയി. സാമൂഹ്യമാധ്യമമായ എക്‌സില്‍ ആര്യന്‍ മിശ്ര എന്നയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കാഴ്ചകളുടെ പൊടിപൂരമാണ്. ഒരു അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മിശ്ര, ഐടിസിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിന്റെ ഒരു ചിത്രമാണ് പങ്കിട്ടത്. 1995 മുതല്‍ 2000 വരെ ഇതേ ആഡംബര ഹോട്ടലില്‍ മിശ്രയുടെ Read More…

Oddly News

മകന് ഉറപ്പിച്ച പെണ്ണിനെ പിതാവ് കല്യാണം കഴിച്ചു; തകര്‍ന്ന യുവാവ് സന്യാസിയായി

വിവാഹത്തിന് തൊട്ടുമുമ്പ് പിതാവ് തന്റെ വധുവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവ് സന്യാസജീവിതം തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ആ യുവാവ് തന്റെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്, കുറച്ച് കാലം മുമ്പ് മകന് അനുയോജ്യമായ വിവാഹം ഇയാള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ പരസ്പര സമ്മതത്തെ തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിതാവും മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവതിയും തമ്മില്‍ പ്രണയത്തിലാകുകയും മകന്‍ Read More…

Good News

ബഹുത് അച്ഛാ….. മകളാദ്യമായി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച അച്ഛന്റെ മാസ് മറുപടി, കള്ളച്ചിരിയോടെ അമ്മ- വീഡിയോ

മകള്‍ ജീവിതത്തില്‍ ആദ്യമായി ഭക്ഷണം ഉണ്ടാക്കിയ അച്ഛന് കൊടുത്താൽ എന്തായിരിക്കും പ്രതികരണം? എത്ര രുചിയില്ലെങ്കിലും തങ്ങളുടെ മക്കൾ ഉണ്ടാക്കുന്ന ഭക്ഷണം അമ്മമാർ നല്ലതാണെന്ന് മാത്രമേ പറയുകയുള്ളൂ. ഇനി അഥവാ അവർ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ തന്നെയും വളരെ സ്നേഹത്തോടെ കൂടി അത് തിരുത്തി കൊടുക്കും. എന്നാല്‍ അച്ഛന്‍മാര്‍ അങ്ങനെയാവണമെന്നില്ല. പക്ഷേ ഈ അച്ഛന്‍ ​വേറെ ലവലാണ്. അത്തരത്തിൽ മനം കുളിർപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഋതു ദാസ് എന്ന സോഷ്യൽ മീഡിയ Read More…

Crime

‘ജീവിതകാലം മുഴുവൻ ഞാൻ നിന്നെ വെറുക്കും: വിവാഹദിനത്തിൽ മകൾ കൊല്ലപ്പെട്ട പിതാവ് കൊലപാതകിയോട്

ന്യൂഡൽഹി: വിവാഹദിനത്തിൽ മകളുടെ മരണത്തിന് കാരണക്കാരനായ മദ്യപിച്ച ഡ്രൈവറോട് ഹൃദയം തകർന്ന പിതാവിന്റെ വികാരനിർഭരമായ വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചു . സാമന്ത മില്ലറുടെ വിവാഹദിനത്തിൽ മദ്യപിച്ചെത്തിയ കൊമോറോസ്‌കിയുടെ കാർ ഇടിച്ചാണ് അതിദാരുണമായ സംഭവം നടന്നത്. 26-കാരനായ പ്രതി ‘മദ്യപിച്ച് വാഹനമോടിച്ചത് യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു. സാമന്തയുടെ ദുഃഖിതനായ പിതാവ് ബ്രാഡ് വാർണറാണ് ദാരുണമായ അപകടത്തിന് പിന്നിലെ ഡ്രൈവർ ജാമി കൊമോറോസ്കിയോട് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. ചാൾസ്റ്റൺ കൗണ്ടി കോടതിയിൽ കുറ്റം സമ്മതിച്ച കൊമോറോസ്‌കിക്ക് അശ്രദ്ധമായ പെരുമാറ്റത്തിന് Read More…

Oddly News

ഇത് ‘ സ്വര്‍ണ ദ്രാവകം’; പ്ലാസ്മ നല്‍കി അച്ഛന്റെ പ്രായം 25വയസ്സ് കുറച്ചുവെന്ന് കോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍

പ്രായത്തെ തടഞ്ഞുനിര്‍ത്താനും യുവത്വം വീണ്ടെടുക്കാനും കോടികള്‍ ഒഴുക്കുന്നതിലൂടെയാണ് ശതകോടീശ്വരനായ ബ്രയാന്‍ ജോണ്‍സണ്‍ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കുന്നതിനും മരണത്തിനെ തോല്‍പ്പിക്കുന്നതിനും അദ്ദേഹത്തിന് വളരെ വിചിത്രമായ മാര്‍ഗങ്ങളുണ്ട്. വേറിട്ട ജീവിതശൈലിയിലൂടെയും സമാനതകളില്ലാത്ത ഭക്ഷണക്രമത്തിലൂടെയും പ്രായം അടിക്കടി കുറഞ്ഞു വരുന്നുണ്ടെന്ന് ബ്രയാന്‍ തന്നെ അവകാശപ്പെടുന്നു. ഇപ്പോഴിതാ രക്തത്തിലെ ദ്രാവക ഘടകമായ പ്ലാസ്മ മാറ്റിവച്ചതിലൂടെ അച്ഛന്റെ പ്രായം 25 വയസ്സ്‌കുറച്ചുവെന്ന് അവകാശപ്പെടുകയാണ് അദ്ദേഹം. പ്രോജക്ട് ബ്ലൂ പ്രിന്റ് എന്നാണ് പ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് ബ്രയാന്‍ പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യം Read More…

Crime

16കാരി മകളെ കാണാനില്ലെന്ന് 46 കാരന്റെ പരാതി ; കണ്ടെത്തിയപ്പോള്‍ പിതാവിനെതിരേ പോക്‌സോകേസായി

പതിനാറുകാരിയായ മകളെ കാണാനില്ലെന്ന പരാതി നല്‍കിയ 46കാരനെ, മകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 7.30 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ മകളെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് രാവിലെ ഒമ്പത് മണിയോടെ സെന്‍ട്രല്‍ മുംബൈയിലെ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ക്രൈംബ്രാഞ്ചുമായി ചേര്‍ന്ന് പോലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ Read More…

Hollywood

എണ്‍പതാം വയസ്സില്‍ വീണ്ടും അച്ഛന്‍, ഇനിയും ആഗ്രഹമുണ്ട്- ഏഴാമതും പിതാവായ അനുഭവത്തെക്കുറിച്ച് റോബര്‍ട്ട് ഡി നീറോ

എണ്‍പതാം വയസ്സിലും ഒരു പിതാവാകുന്നത് മികച്ച അനുഭവമെന്ന് ഹോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരം റോബര്‍ട്ട് ഡി നീറോ. രണ്ടു തവണ ഓസ്‌ക്കര്‍ പുരസ്‌ക്കാര നേട്ടം സമ്പാദിച്ചിട്ടുള്ള ഹോളിവുഡിലെ പ്രായം കൂടിയ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് റോബര്‍ട്ട് ഡി നീറോ. ഏഴു കുട്ടികളുടെ പിതാവായ ഡിനീറോ എഴുപത്തൊമ്പതാം വയസ്സില്‍ മറ്റൊരു കുട്ടിയുടെ അച്ഛനായി മാറിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ”ഞാനൊരു 80 വയസ്സുള്ള അച്ഛനാണ്, അത് വളരെ മികച്ചതാണ്. ഇനിയും കുട്ടികള്‍ ഉണ്ടാകാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതൊരു മഹത്തായ അനുഭവമാണ്. ഞാന്‍ കഴിക്കുന്നതോ Read More…