Featured Good News

ഒരൊറ്റ മാവ്, ഉല്‍പ്പാദിപ്പിക്കുന്നത് 350 തരംമാങ്ങകള്‍; ഏഴാംക്ലാസ്സുകാരന്‍ കലിമുള്ളഖാന്‍ എന്ന ശാസ്ത്രജ്ഞന്‍

ഏഴാം ക്ലാസ്സില്‍ തോറ്റതോടെ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കലിമുള്ളാഖാന്‍ ഒരിക്കലും ഒരു ശാസ്ത്രജ്ഞനാകാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ജീവിതം അദ്ദേഹത്തെ അക്കാദമികയോഗ്യതകള്‍ക്ക് അപ്പുറത്ത് ശാസ്ത്രജ്ഞന്‍ തന്നെയാക്കി മാറ്റി. മറ്റാരും സങ്കല്‍പ്പിക്കാന്‍ ധൈര്യപ്പെടാത്ത ഒരു മരത്തില്‍ നിന്നും നൂറുകണക്കിന് വ്യത്യസ്ത മാങ്ങകള്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പത്മശ്രീ അവാര്‍ഡ് ജേതാവായ അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത് ‘ഇന്ത്യയുടെ മാമ്പഴ മനുഷ്യന്‍’ എന്നാണ്. തന്റെ ലബോറട്ടറിയായ ഒരു ജീവനുള്ള മാവില്‍ നിന്നും അദ്ദേഹം സൃഷ്ടിക്കുന്നത് 350-ലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ്. ഗ്രാഫ്റ്റിംഗില്‍ ഖാന്റെ Read More…

Movie News

ആ കര്‍ഷകന്റെ പരിഹാസം ; മാധവന്‍ സിനിമയില്‍ നിന്നും മാറി നിന്നത് നാലു വര്‍ഷം…!

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മാധവന്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സിദ്ധാര്‍ത്ഥും നയന്‍താരയും അഭിനയിക്കുന്ന ‘ടെസ്റ്റ്’ ഉള്‍പ്പെടെ തന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്കായി മാധവന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ നാലു വര്‍ഷത്തിന് ശേഷമാണ് മാധവന്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്നത്. എന്തിനാണ് സിനിമയില്‍ നിന്നും താരം ദീര്‍ഘമായി ഈ ഇടവേള എടുത്തത് എന്നത് വ്യക്തമാക്കുകയാണ് മാധവന്‍. സ്വിറ്റ്സര്‍ലന്റില്‍ വെച്ച് ഒരു കര്‍ഷകന്‍ തന്നെ പരിഹസിച്ചത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുകളഞ്ഞെന്ന് മാധവന്‍ പറയുന്നു. Read More…

Good News

300 മാവ്,1000 ചന്ദനം, 100 തേക്ക്; റിട്ടയര്‍ ചെയ്ത ഈ അദ്ധ്യാപകന്‍ മരംവിറ്റ് സമ്പാദിക്കുന്നത് 16 ലക്ഷം

300 തരം മാമ്പഴങ്ങള്‍, 1000 ലധികം ചന്ദനമരങ്ങള്‍, 100 ലധികം തേക്ക്, 150 ലധികം വേപ്പ് മരങ്ങള്‍ കൂടാതെ ഹിമാലയന്‍ വനങ്ങളില്‍ കാണപ്പെടുന്ന പൈന്‍, കോണിഫറസ്. ഗുജറാത്തില്‍ റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍ തന്റെ കൃഷിയിടത്ത് നട്ടുപിടുപ്പിച്ച മരങ്ങളുടെ വിവരണം റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിരാശയുടേയും വിരസതയുടേയും വിഷാദത്തിന്റെയും പിടിയിലായ വാര്‍ദ്ധക്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്്. ചന്ദനമരം മാത്രം വിറ്റഴിച്ച് കര്‍ഷകന്‍ സമ്പാദിച്ചത് 16 ലക്ഷം രൂപയാണ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സഞ്‌ജേലി താലൂക്കിലെ വിദൂര വാസിയ ഗ്രാമത്തില്‍ നിന്നുള്ള അദ്ധ്യാപകനായിരുന്ന Read More…

Good News

ഇന്ത്യയിലെ ഏറ്റവും ധനികയായ കർഷക; നിതുബെൻ, കോടീശ്വരിയായി മാറിയ വനിത

നൂതന സാങ്കേതിക വിദ്യകളും കൃഷിരീതികളും സ്ഥിരോത്സാഹവും സമന്വയിപ്പിച്ച് അസാധാരണ വിജയം കൈവരിച്ച കര്‍ഷകരാല്‍ സമൃദ്ധമാണ് ഇന്ത്യയുടെ കാര്‍ഷികരംഗം. ഔഷധസസ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിളകള്‍ കൃഷി ചെയ്യുന്ന അനേകരുണ്ട്. ചില കര്‍ഷകര്‍ ജൈവ കൃഷി ഉപയോഗിക്കുമ്പോള്‍, മറ്റുള്ളവര്‍ ഡ്രിപ്പ് ഇറിഗേഷന്‍, ഹരിതഗൃഹ കൃഷി, ഹൈഡ്രോപോണിക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. കൃഷി ഇവര്‍ക്ക് വരുമാനമാര്‍ഗ്ഗത്തിനപ്പുറത്ത് ജീവിതം കൂടിയായി മാറുമ്പോള്‍ അവരില്‍ പലരും സര്‍ക്കാര്‍ / സ്വകാര്യ മേഖലയിലെ ജോലിക്കാരെപ്പോലെ തന്നെ കൃഷിയില്‍ Read More…

Good News

മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞു ഗ്‌ളാമര്‍ജോലി കളഞ്ഞു; കൃഷിക്കാരിയായി, യുവതി രണ്ടു മാസം സമ്പാദിച്ചത് 24 ലക്ഷം

ജോലി ചെയ്യുന്ന കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ടു തരം ഓപ്ഷനുകള്‍ ഉണ്ട്. ഒന്നുകില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഇഷ്ടപ്പെട്ട ജോലി ചെയ്യുക. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലി ചെയ്യുക. ചൈനയിലെ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി ഒരു പന്നി കര്‍ഷകനായി മാറിയ ആള്‍ വെറും രണ്ട് മാസം കൊണ്ട് സമ്പാദിച്ചത് 24 ലക്ഷം രൂപ(200,000 യുവാന്‍). വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ ജനിച്ച 27 കാരിയായ യാങ് Read More…

Featured Good News

ടെക്കി ഐടി ജോലി വിട്ടു മണ്ണിലിറങ്ങി കര്‍ഷകനായി ; ഇപ്പോള്‍ ലക്ഷ്യമിടുന്നത് 400 കോടി…!

വിപ്രോ ടെക്നോളജീസിലെ 13 വര്‍ഷം ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ 17 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ ബംഗളൂരു സ്വദേശിയായ ശശി കുമാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകനായ പിതാവ് ഉള്‍പ്പെടെ അനേകരാണ് ഞെട്ടിയത്. 2010 ലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ഒരു തീരുമാനം ശശി കുമാര്‍ എടുത്തത്., ഇന്ത്യയിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഡയറി സംരംഭമായ അക്ഷയകല്‍പ ഓര്‍ഗാനിക്ക് സ്ഥാപിക്കുമ്പോള്‍ ഗ്രാമീണ സംരംഭകത്വം പ്രായോഗികമാക്കുകയും ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ബെംഗളൂരു Read More…

Oddly News

23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കര്‍ഷകനെ കണ്ടെത്തി; ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍

ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കര്‍ഷകനെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. കര്‍ഷകനെ വിഴുങ്ങിയ പാമ്പിന്റെ വയറുകീറിയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തെടുത്തത്. ഇന്തോനേഷ്യയില്‍ മൂന്ന് കുട്ടികളുടെ പിതാവായ പെക്കോ എന്ന 30 കാരനെയാണ് പെരുമ്പാമ്പിന്റെ വയറുകീറി പുറത്തെടുത്തത്. സബ്ബാങ് ജില്ലയിലെ മാലിംബു ഗ്രാമത്തില്‍ നടന്ന സംഭവം നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉണ്ടാക്കുന്നതിനായി സ്രവം ശേഖരിക്കാന്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഈന്തപ്പനത്തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു നോര്‍ത്ത് ലുവു റീജന്‍സിയില്‍ വെച്ച് പെരുമ്പാമ്പ് അയാളെ പിടിച്ചത്. ഭീമാകാരമായ പാമ്പ് Read More…

Movie News

അമീര്‍ഖാന്റെ സഹോദരന് സിനിമ മടുത്തു; കൃഷിചെയ്യാനും കാലി വളര്‍ത്താനുമായി ഗ്രാമത്തിലേക്ക് പോയി

അമീര്‍ഖാന്‍ നായകനായ ഖയാമത്ത് സേ ഖയാമത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ തുടങ്ങിയ ഐക്കണിക് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മന്‍സൂര്‍ ഖാന്‍, സിനിമാ വ്യവസായത്തിലെ വിജയത്തിന്റെ പര്യായമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ സിനിമയില്‍ ബോറടിച്ച അദ്ദേഹം കരിയര്‍ ഉപേക്ഷിച്ച് കൂടുതല്‍ ലളിതമായ ജീവിതശൈലി സ്വീകരിച്ചു ജീവിതം വഴിതിരിച്ചുവിട്ടു. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കുനൂരില്‍ ശാന്തമായ ജീവിതം ആസ്വദിക്കുന്നു. ഇന്ന്, തമിഴ്നാട്ടിലെ കൂനൂരിലെ ശാന്തമായ മലനിരകളിലാണ് മന്‍സൂര്‍ താമസിക്കുന്നത്, അവിടെ അദ്ദേഹം ഒരു ചീസ് ഫാമും ഫാം-സ്റ്റേയും Read More…

Good News

പതിനൊന്നാം ക്ലാസില്‍ തോറ്റ കൃഷിക്കാരന്റെ മകള്‍, അടിപതറി വീണില്ല, ഇന്ന് ഡെപ്യൂട്ടി കളക്ടര്‍

ചിലരുടെ ജീവതവും ജീവിതാനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന ജീവിതമാണ് പ്രിയാല്‍ യാദവ് എന്ന യുവതിയുടേത്. തോല്‍വിയില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ പ്രിയാല്‍ പതിനൊന്നാം ക്ലാസ്സില്‍ തോറ്റു. എന്നാല്‍ അതില്‍ തളര്‍ന്നില്ല. പകരം കുറച്ച് കൂടെ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പറന്നു. ഇന്നവള്‍ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര. 10 ാം ക്ലാസ് വരെ Read More…