Good News

മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞു ഗ്‌ളാമര്‍ജോലി കളഞ്ഞു; കൃഷിക്കാരിയായി, യുവതി രണ്ടു മാസം സമ്പാദിച്ചത് 24 ലക്ഷം

ജോലി ചെയ്യുന്ന കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ടു തരം ഓപ്ഷനുകള്‍ ഉണ്ട്. ഒന്നുകില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഇഷ്ടപ്പെട്ട ജോലി ചെയ്യുക. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലി ചെയ്യുക. ചൈനയിലെ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി ഒരു പന്നി കര്‍ഷകനായി മാറിയ ആള്‍ വെറും രണ്ട് മാസം കൊണ്ട് സമ്പാദിച്ചത് 24 ലക്ഷം രൂപ(200,000 യുവാന്‍). വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ ജനിച്ച 27 കാരിയായ യാങ് Read More…

Featured Good News

ടെക്കി ഐടി ജോലി വിട്ടു മണ്ണിലിറങ്ങി കര്‍ഷകനായി ; ഇപ്പോള്‍ ലക്ഷ്യമിടുന്നത് 400 കോടി…!

വിപ്രോ ടെക്നോളജീസിലെ 13 വര്‍ഷം ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ 17 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ ബംഗളൂരു സ്വദേശിയായ ശശി കുമാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകനായ പിതാവ് ഉള്‍പ്പെടെ അനേകരാണ് ഞെട്ടിയത്. 2010 ലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ഒരു തീരുമാനം ശശി കുമാര്‍ എടുത്തത്., ഇന്ത്യയിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഡയറി സംരംഭമായ അക്ഷയകല്‍പ ഓര്‍ഗാനിക്ക് സ്ഥാപിക്കുമ്പോള്‍ ഗ്രാമീണ സംരംഭകത്വം പ്രായോഗികമാക്കുകയും ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ബെംഗളൂരു Read More…

Oddly News

23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കര്‍ഷകനെ കണ്ടെത്തി; ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍

ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കര്‍ഷകനെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. കര്‍ഷകനെ വിഴുങ്ങിയ പാമ്പിന്റെ വയറുകീറിയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തെടുത്തത്. ഇന്തോനേഷ്യയില്‍ മൂന്ന് കുട്ടികളുടെ പിതാവായ പെക്കോ എന്ന 30 കാരനെയാണ് പെരുമ്പാമ്പിന്റെ വയറുകീറി പുറത്തെടുത്തത്. സബ്ബാങ് ജില്ലയിലെ മാലിംബു ഗ്രാമത്തില്‍ നടന്ന സംഭവം നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉണ്ടാക്കുന്നതിനായി സ്രവം ശേഖരിക്കാന്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഈന്തപ്പനത്തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു നോര്‍ത്ത് ലുവു റീജന്‍സിയില്‍ വെച്ച് പെരുമ്പാമ്പ് അയാളെ പിടിച്ചത്. ഭീമാകാരമായ പാമ്പ് Read More…

Movie News

അമീര്‍ഖാന്റെ സഹോദരന് സിനിമ മടുത്തു; കൃഷിചെയ്യാനും കാലി വളര്‍ത്താനുമായി ഗ്രാമത്തിലേക്ക് പോയി

അമീര്‍ഖാന്‍ നായകനായ ഖയാമത്ത് സേ ഖയാമത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ തുടങ്ങിയ ഐക്കണിക് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മന്‍സൂര്‍ ഖാന്‍, സിനിമാ വ്യവസായത്തിലെ വിജയത്തിന്റെ പര്യായമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ സിനിമയില്‍ ബോറടിച്ച അദ്ദേഹം കരിയര്‍ ഉപേക്ഷിച്ച് കൂടുതല്‍ ലളിതമായ ജീവിതശൈലി സ്വീകരിച്ചു ജീവിതം വഴിതിരിച്ചുവിട്ടു. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കുനൂരില്‍ ശാന്തമായ ജീവിതം ആസ്വദിക്കുന്നു. ഇന്ന്, തമിഴ്നാട്ടിലെ കൂനൂരിലെ ശാന്തമായ മലനിരകളിലാണ് മന്‍സൂര്‍ താമസിക്കുന്നത്, അവിടെ അദ്ദേഹം ഒരു ചീസ് ഫാമും ഫാം-സ്റ്റേയും Read More…

Good News

പതിനൊന്നാം ക്ലാസില്‍ തോറ്റ കൃഷിക്കാരന്റെ മകള്‍, അടിപതറി വീണില്ല, ഇന്ന് ഡെപ്യൂട്ടി കളക്ടര്‍

ചിലരുടെ ജീവതവും ജീവിതാനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന ജീവിതമാണ് പ്രിയാല്‍ യാദവ് എന്ന യുവതിയുടേത്. തോല്‍വിയില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ പ്രിയാല്‍ പതിനൊന്നാം ക്ലാസ്സില്‍ തോറ്റു. എന്നാല്‍ അതില്‍ തളര്‍ന്നില്ല. പകരം കുറച്ച് കൂടെ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പറന്നു. ഇന്നവള്‍ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര. 10 ാം ക്ലാസ് വരെ Read More…

Oddly News

വലിയ അക്ഷരത്തില്‍ വയലില്‍ അയാള്‍ എഴുതി,’ മാരീ മീ’; കര്‍ഷകയുവാവിന്റെ വിവാഹാഭ്യര്‍ത്ഥന വേറെ ലെവല്‍

യഥാര്‍ത്ഥ പ്രണയം മരിച്ചെന്ന് ആരുപറഞ്ഞു. മുട്ടുകുത്തിയിരുന്ന് വജ്രമോതിരം നീട്ടി എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്ന രീതി കാമുകന്മാര്‍ സാധാരണയായി സ്വീകരിക്കുന്ന പതിവ് വഴികളാണ്. എന്നിരുന്നാലൂം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്തവും പുതുമയുമാര്‍ന്ന വഴികളാണ് മിക്കവാറും കാമുകന്മാര്‍ തേടുക. അങ്ങിനെ നോക്കുമ്പോള്‍ അത്തരം കാമുകന്മാരുടെ രാജാവാണ് സോമര്‍സെറ്റില്‍ നിന്നുള്ള ടോം ഹീലെന്ന് പറയേണ്ടി വരും. നാലു വര്‍ഷമായുള്ള കാമുകിയെ സ്വന്തമാക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് സ്വന്തം കൃഷിയിടം. കാമുകിയെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് കുറിപ്പിട്ടത് Read More…