Crime

‘പുലര്‍ച്ചെ 3.30 ന്‌ അവള്‍ വിളിച്ചു; വിതുമ്പി കരയുന്നതു മാത്രമാണു കേട്ടത്‌’ ; ഫരീദാബാദില്‍ യുവതി നേരിട്ടതു ക്രൂരപീഡനം

ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഓടുന്ന കാറില്‍ ബലാല്‍സംഗത്തിനിരയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്‌ടര്‍മാര്‍. യുവതിയോടു സംസാരിച്ച ഡോക്‌ടര്‍മാര്‍ അവരുടെ മൊഴിയെടുത്തു. അതിക്രമമുണ്ടായ ദിവസം വൈകിട്ടു തങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും യുവതിയുടെ സഹോദരി പറഞ്ഞു. പുലര്‍ച്ചെ 3.30 നു യുവതിയുടെ ഫോണില്‍നിന്നു വീണ്ടും വിളിയെത്തി.ഫോണെടുത്തെങ്കിലും മറുപുറത്തു മൗനം മാത്രമായിരുന്നെന്നു സഹോദരി പറഞ്ഞു. ഈ സമയത്തിനിടെയാണ്‌ 25 വയസുകാരി ക്രൂരമായ പീഡനത്തിനിരയായത്‌. അമ്മയോടു പിണങ്ങി രാത്രി വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയെയാണ്‌ ലിഫ്‌റ്റ്‌ വാഗ്‌ദാനം ചെയ്‌തു ഓടുന്ന വാഹനത്തില്‍ വച്ച്‌ Read More…