Crime

ഡല്‍ഹി സ്‌ഫോടനക്കേസ്‌ പ്രതിയെന്ന മട്ടില്‍ പ്രചരിച്ചത്‌ മലയാളി ഡോക്‌ടറുടെ ചിത്രം

കൊച്ചി: കോഴിക്കോട്‌ സ്വദേശിയായ യുവ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. ആരിഫ്‌ മുഹമ്മദിന്റെ ഫോട്ടോ ഡല്‍ഹി ബോംബാക്രമണക്കേസിലെ പ്രതിയുടെതായി തെറ്റായി ഉപയോഗിച്ച്‌ ഇന്ത്യയിലുടനീളം മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ (സി.എസ്‌.ഐ) കേരള ചാപ്‌റ്റര്‍ അപലപിച്ചു. ‘നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും ഡോ. ആരിഫിന്റെ ഫോട്ടോയും ഐഡന്റിറ്റിയും ദുരുപയോഗം ചെയ്‌തു കഴിഞ്ഞു. വലിയ മനോവിഷമവും പ്രതിസന്ധിയുമാണ്‌ ഡോക്‌ടറും കുടുംബവും നേരിടുന്നത്‌. കോഴിക്കോട്‌ മെട്രോമെഡ്‌ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക്‌ സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. ആരിഫ്‌ 2021 ലാണ്‌ Read More…

Health

അത്തരമൊരു നിര്‍ദേശമില്ല; സമൂസ,ജിലേബി പാക്കറ്റുകളിലെ മുന്നറിയിപ്പില്‍ വിശദീകരണം, വ്യാജറിപ്പോർട്ടെന്ന് പിഐബി

നിരവധി ഇന്ത്യൻ മാധ്യമങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് സമൂസ, ജിലേബി, ലഡു പാക്കറ്റുകളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് സന്ദേശം നിര്‍ബന്ധമാക്കി എന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച് പിഐബി വസ്തുതാ പരിശോധന വിഭാഗം ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ യാതൊരു വിധത്തിലുമുള്ള നിര്‍ദേശവും നല്‍കിയിട്ടില്ല. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജോലിസ്ഥലത്ത് കന്റീനുകളിലും മീറ്റിങ് ഹാളുകളിലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ വിവരങ്ങളും അതിന്റെ ദോഷങ്ങളും Read More…