ആൾമാറാട്ടം നടത്തി യുവാവിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവിൽപോയ യുവതി അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിൽ മുബീനയാണ് എറണാകുളത്തുവെച്ച് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. താൻ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പാർട്ണറാക്കാമെന്ന് പറഞ്ഞ്, പാലക്കാട് കാവിൽപ്പാട്ടെ പൂജാരിയിൽനിന്നാണ് പണം തട്ടിയത്. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറാണെന്നും യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023-ൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ രണ്ടുവർഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. പ്രത്യേകസംഘത്തിന്റെ Read More…
Tag: Fake doctor
ഡോക്ടറുടെ വേഷത്തില്‍ 3 ദിവസം ഗർഭിണികൾക്ക് ആശുപത്രിയിൽ ചികിത്സ; ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റിൽ
ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ഗർഭിണികളെ ചികിത്സിച്ച ഇരുപത്തിമൂന്നുകാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ. കട്ടിഗോറ സ്വദേശിയായ മിർ ഹുസൈൻ അഹമ്മദ് ബർഭൂയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലാണ് സംഭവം. ഗൈനക്കോളജി ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ തുടർച്ചയായി മൂന്ന് ദിവസം രോഗികളെ പരിശോധിച്ചതിനു ശേഷമാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ ഇയാൾ ഗൈനകോളജിസ്റ്റായി ചമഞ്ഞ് ഒപി വിഭാഗത്തിലുള്ള രോഗികളെ ചികിത്സിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദിവസേന ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇയാൾ ആശുപത്രിയിൽ എത്തുകയും വെള്ള കോട്ട് Read More…
നടത്തിയത് 50 സിസേറിയനുകൾ; 10വർഷമായി ഗൈനക്കോളജിസ്റ്റ്, ഒടുവിൽ വ്യാജ ഡോക്ടർ സിസേറിയന്‍ നടത്തുന്നതിനിടെ പിടിയിൽ
അസ്സമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാള്‍. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്‌സുന്ദരി നാരി ശിക്ഷാ സേവാ Read More…



