Movie News

ഫഹദിന്റെ കഥാപാത്രം സമുദായത്തെ അപമാനിക്കുന്നു; വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്ന് കര്‍ണി സേനയുടെ ഭീഷണി

ലോകം മുഴുവന്‍ വന്‍ നേട്ടമുണ്ടാക്കി പുഷ്പ 2 കുതിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കും പഞ്ഞമില്ല. സിനിമയില്‍ വില്ലനായി എത്തിയ ഫഹദിന്റെ ക്യാരക്ടറിനെ സംബന്ധിച്ച സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ സിനിമയിലെ ഫഹദിന്റെ വില്ലന്‍വേഷം ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതായിരുന്നു എന്ന് വിമര്‍ശിച്ചുകൊണ്ട് കര്‍ണി സേന സിനിമയ്ക്ക് എതിരേ രംഗത്ത് വരികയും സിനിമയുടെ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. കര്‍ണിസേനയുടെ തലവന്മാരില്‍ ഒരാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് തന്നെ ഇട്ടിരിക്കുകയാണ്. സിനിമയുടെ സൃഷ്ടാക്കള്‍ സിനിമയിലെ വില്ലനായ ശെഖാവത്തിന്റ കഥാപാത്രത്തെ Read More…

Movie News

പുഷ്പ തീയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം ചോര്‍ന്നു; അനേകം വെബ്‌സൈറ്റുകളില്‍ സിനിമയുടെ എച്ച്ഡി പതിപ്പ്

ലോകത്തുടനീളമായി 1200 കേന്ദ്രങ്ങളില്‍ അല്ലുഅര്‍ജുന്റെ ‘പുഷ്പ 2: ദി റൂള്‍’ ബിഗ് സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ആരാധകര്‍ അതിന്റെ ഗംഭീരമായ റിലീസ് ആഘോഷിക്കുമ്പോള്‍, ചിത്രം ഇതിനകം തന്നെ നിരവധി പൈറസി വെബ്സൈറ്റുകളില്‍ ചോര്‍ന്നു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൈംസ് നൗ, പിങ്കവില്ല ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമയുടെ എച്ച്, ഡി പതിപ്പുകളാണ് വന്നിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പൈറസിക്ക് ഇരയായിട്ടുള്ളത്. Read More…

Movie News

”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം”

വരാനിരിക്കുന്ന ചിത്രമായ വേൈട്ടയാന് വേണ്ടി ഫഹദിന്റെയും രജനീകാന്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടയില്‍ ഇന്ത്യയുടെ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ഫഹദ്ഫാസിലിന്റെ ചിത്രം സിനിമയുടെ അണിയറക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 8 വ്യാഴാഴ്ച, ഫാസിലിന്റെ ജന്മദിനം പ്രമാണിച്ച് സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള ഫഹദ് ഫാസിലിന്റെ ഫോട്ടോ സിനിമയുടെ നിര്‍മ്മാതാക്കള്‍ പങ്കിട്ടു. പ്രശസ്തരായ മൂന്ന് അഭിനേതാക്കള്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍സ് എഴുതി ”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം” പോസിറ്റീവ് Read More…

Movie News

ലോകേഷ് കനകരാജിന്റെ സിനിമയോട് നോ പറഞ്ഞ് ഫഹദ്; രജനീകാന്ത് നായകനാകുന്ന കൂലിയില്‍ അഭിനയിക്കാനില്ല

ഒരൊറ്റ ചിത്രമേ ഒന്നിച്ചു ചെയ്തിട്ടുള്ളൂവെജങ്കിലും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജും മലയാളം യുവഐക്കണ്‍ ഫഹദ്ഫാസിലും തമ്മിലുള്ള ബന്ധം വളരെ സ്‌ട്രോംഗാണ്. എന്നിരുന്നാലും ലോകേഷിന്റെ ഏറ്റവും പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ ഫഹദ് ഫാസില്‍ നിഷേധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി ലോകേഷ് ചെയ്യുന്ന സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഏറ്റവും സുപ്രധാന വേഷങ്ങളില്‍ ഒന്നിലേക്കായിരുന്നു ഫഹദിനെ ലോകേഷ് ക്ഷണിച്ചത്. എന്നാല്‍ ക്ഷണം ഫഹദ് Read More…

Featured Movie News

യഥാര്‍ത്ഥത്തില്‍ പുഷ്പയില്‍ വില്ലനാകേണ്ടിയിരുന്നത് വിജയ് സേതുപതി ; ഫഹദ് വന്നത് പകരക്കാരനായി?

വിജയ് സേതുപതിയുടെ മഹാരാജ വന്‍ ഹിറ്റായി തീയറ്ററില്‍ തകര്‍ത്തോടുകയാണ്. ജൂണ്‍ 14 ന് പുറത്തുവന്ന സിനിമ വിജയ് സേതുപതിയുടെ വിജയചരിത്രത്തില്‍ മറ്റൊരു തിലകക്കുറിയായി മാറിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി നായകനായും വില്ലനായുമെല്ലാം സിനിമാ വിജയങ്ങളുടെ ഭാഗമായി മാറുന്ന നടന്‍ അടുത്തിടെയാണ് വില്ലന്‍ വേഷത്തിലേക്കുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനാകാനുളള അവസരം താരം നിഷേധിച്ചെന്ന വാര്‍ത്തയോടും താരം പ്രതികരിച്ചു. ഒരു തെലുങ്ക് സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അല്ലു അര്‍ജുന്റെ Read More…

Movie News

നാല് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഈ സിനിമ ലോകമെമ്പാടുമായി നേടിയത് 414 കോടി; പക്ഷേ ഹിന്ദി പതിപ്പില്‍ പരാജയപ്പെട്ടു

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഉണ്ട്. അവയുടെ ഹിന്ദി-ഡബ്ബ് പതിപ്പുകളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. അവരുടെ ഹിന്ദി പതിപ്പുകളില്‍ നിന്ന് മാത്രം കോടികള്‍ നേടിയിട്ടുണ്ട്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവ യഥാക്രമം 511 കോടി രൂപയും 435 കോടി രൂപയും നേടി. ലോകമെമ്പാടും കോടികള്‍ നേടിയ ചില തെന്നിന്ത്യന്‍ Read More…

Movie News

ആവേശത്തില്‍ വന്‍ഹിറ്റായി മാറിയ ഫഹദിന്റെ ടവ്വല്‍ ഡാന്‍സ് ഈ നടിയുടെ ഐഡിയ

ഫഹദ് ഫാസില്‍ രംഗ എന്ന ഗ്യാംഗ്‌സ്റ്ററായി തകര്‍ത്താടിയ ആവേശം വിജയത്തിന്റെ കുതിപ്പിലാണ്. ആഗോളതലത്തില്‍ 150 കോടിയിലധികം സമ്പാദിക്കുകയും ഫഹദ്ഫാസില്‍ കഥാപാത്രത്തില്‍ കാഴ്ചവെച്ച ഭ്രാന്തന്‍ എനര്‍ജി എല്ലാവരെയും നിശബ്ദരാക്കുകയും ചെയ്തു. ചിത്രത്തിന്റെ ടീസറിലും സിനിമയിലും വന്‍ ഹിറ്റായി മാറിയ ‘ടവല്‍ ഡാന്‍സ്’ സീനിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. ആ രംഗം ഒരുക്കിയത് ഫഹദിന്റെ ഭാര്യയും മൂന്‍ നടിയും സിനിമയുടെ നിര്‍മ്മാതാവുമൊക്കെയായ നസ്രിയയായിരുന്നു എന്ന് ഫഹദ് പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ നസ്രിയ നസീം തനിക്ക് ഒരു ഉപദേശം Read More…

Movie News

ഇപ്പോഴും പാലും സിഗററ്റും വാങ്ങാന്‍ തനിയെ പുറത്തുപോകാറുണ്ട് ; സെല്‍ഫിയെടുക്കാന്‍ വന്നാല്‍ ഓടുമെന്ന് ഫഹദ്

ഇപ്പോഴും തനിക്ക താരമായ പ്രതീതി സ്വയം ഇല്ലെന്നും ഒപ്പം നിന്ന് ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കാന്‍ വരുമ്പോള്‍ ഓടുമെന്നും താരം പറഞ്ഞു. സെല്‍ഫിയെടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊന്നും തനിക്ക് അത്ര കംഫര്‍ട്ടബിളായ കാര്യമല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. ഏറ്റവും പ്രശസ്തമായ സിനിമാ ഫ്രാഞ്ചൈസിയായ ‘പുഷ്പ’യുമായി ബന്ധപ്പെട്ട് നടന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നുള്ള തുറന്ന വെളിപ്പെടുത്തല്‍ ആഘോഷമായിട്ടുണ്ട്. സെല്‍ഫിക്കായി ആളുകള്‍ തന്നെ സമീപിക്കുമ്പോള്‍ തനിക്ക് ഓടാന്‍ തോന്നുന്നുണ്ടെന്നായിരുന്നു ഫിലിം കമ്പാനിയന് നല്‍കിയ Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂര്‍- ഫഹദ് ഫാസില്‍

ഇന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും പോപ്പുലറായ നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ദക്ഷിണേന്ത്യന്‍ സിനിമയാണ് തട്ടകമെങ്കിലും ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍കപൂര്‍, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു എന്നിവരെല്ലാമായി മികച്ച ബന്ധം താരം നില നിര്‍ത്തുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ത്യയിലെ നിലവിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂറെന്ന് നടന്‍ ഫഹദ്ഫാസില്‍ പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് ഫഹദ് രണ്‍ബീര്‍കപൂറിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് രാജ്കുമാര്‍ റാവുവെന്നും പറഞ്ഞു. ഒരു ദശകമായി Read More…