ഫഹദ് ഫാസില്‍ ബോളിവുഡില്‍ എത്തുന്നു എന്നത് നേരത്തേ തന്നെ കേട്ട വാര്‍ത്തയാണ്. എന്നാല്‍ ദേ അതിന് ഇപ്പോള്‍ സ്ഥിരീകരണം വരുന്നു. അമര്‍ സിംഗ് ചംകിലയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇംതിയാസ് അലി വീണ്ടും സംവിധായകന്റെ കസേരയില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ അതില്‍ നായകനാകുക നമ്മുടെ സ്വന്തം ഫഫ യാണെന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ നായികയായി യുവതയുടെ പുതിയ സ്വപ്‌നസുന്ദരി തൃപ്തി ദമ്രി എത്തുമെന്നാണ് കേള്‍ക്കുന്നത്. ഇതൊരു പ്രണയകഥയായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2025 ന്റെ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഇംതിയാസ് അലി Read More…
Tag: fahad
പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമല്ല ; താനൊരു പാന്‍ ഇന്ത്യന്‍ നടനല്ലെന്ന് ഫഹദ്
പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമയായിരിക്കില്ലെന്ന് മലയാളനടന്‍ ഫഹദ്. സിനിമയോ സുകുമാറിന്റെ സംവിധാനമോ തനിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും താനൊരു പാന്‍ ഇന്ത്യന്‍ ആക്ടറാണെന്ന് തോന്നിയിട്ടില്ലെന്നും നടന്‍ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ മറുപടി. പാന്‍ ഇന്ത്യന്‍ താരനേട്ടം കൈവരിക്കാന്‍ ‘പുഷ്പ: ദി റൈസ് സഹായിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സുകുമാറിന്റെ സംവിധാനം തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഫഹദ് പറഞ്ഞു. ”ഇല്ല, പുഷ്പ എനിക്കായി ഒന്നും ചെയ്തതായി ഞാന്‍ കരുതുന്നില്ല. ഞാന്‍ Read More…
ഫഹദിനൊപ്പം എസ്.ജെ. സൂര്യയ്ക്ക് മലയാളത്തില്‍ അരങ്ങേറ്റം ; ആകാംക്ഷയോടെ കാത്തിരിക്കുന്നതായി താരം
സംവിധായകനായി വന്ന് തിരക്കേറിയ നടനായി മാറിയ എസ്‌ജെ സൂര്യയ്ക്ക് ഇപ്പോള്‍ നിന്നുതിരിയാന്‍ നേരമില്ല. അസാധ്യമായ അഭിനയമികവിലൂടെ സ്വന്തം ഇടം കണ്ടെത്തി തമിഴിലും തെലുങ്കിലുമെല്ലാം ഓടിനടക്കുന്ന എസ്.ജെ. സൂര്യ ഇപ്പോള്‍ മലയാളത്തിലേക്ക് എത്തുകയാണ്. ഫഹദിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ താരം എത്തുമെന്നാണ് വിവരം. ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയപ്രതിഭകളുടെ സംഗമം. എസ് ജെ സൂര്യയുടെ മലയാളസിനിമയിലെ അരങ്ങേറ്റം അടയാളപ്പെടുത്തുന്ന സിനിമയാണ് ഇത്. Read More…
ആവേശത്തിന് ഫഹദ് റഫറന്‍സാക്കിയത് മമ്മൂട്ടിയെ ; സിനിമ പൂര്‍ണമായും ഫഹദിന്റേതെന്ന് മെഗാസ്റ്റാര്‍
ആവേശം എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ അടുത്തിടെ തിയേറ്ററുകളില്‍ ഉണ്ടാക്കിയത് വന്‍ തരംഗമായിരുന്നു. നടനെ പ്രശംസിക്കാനായി എത്തുന്നവരുടെ പട്ടികയിലേക്ക് ചേര്‍ന്നിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. നടന്റെ കുറ്റമറ്റ അഭിനയ പ്രകടനത്തെ അഭിനന്ദിക്കാന്‍ മമ്മൂട്ടി അല്‍പ്പം പോലും പിശുക്ക് കാട്ടിയില്ല. എന്നാല്‍ സിനിമയില്‍ തന്റെ കഥാപാത്രമായ രംഗന് റഫറന്‍സായി താന്‍ ഉപയോഗിച്ചത് മമ്മൂട്ടിയുടെ ചില കഥാപാത്രങ്ങളായിരുന്നെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ആവേശത്തില്‍ രംഗയെ അവതരിപ്പിക്കാനുള്ള തന്റെ പരാമര്‍ശങ്ങള്‍ മമ്മൂട്ടിയുടെ പഴയകാല സിനിമകളില്‍ നിന്നുള്ളതാണെന്ന് ഫഹദ് ഫാസില്‍ മുന്‍ Read More…