Featured Health

കണ്ണുകൾ നോക്കിയാല്‍ ഹൃദയാഘാതം മുൻകൂട്ടി അറിയുമോ? റെറ്റിന സ്കാൻ വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ!

ഹൃദയരോഗങ്ങൾ കണ്ടെത്താൻ ഇനി സാധാരണ കണ്ണ് പരിശോധനയിലൂടെ സാധിച്ചേക്കുമെന്ന് പുതിയ പഠനങ്ങൾ . മുൻപ് കാർഡിയോളജിയും നേത്രരോഗവിഭാഗവും (ഒഫ്താൽമോളജി) വ്യത്യസ്ത ശാഖകളായാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ, ആ വേർതിരിവ് ഇപ്പോൾ ഇല്ലാതാവുകയാണ്. കണ്ണിന്റെ റെറ്റിന പരിശോധിക്കുന്നതിലൂടെ ഹൃദയസ്തംഭനത്തിനുള്ള സാധ്യതകൾ മുൻകൂട്ടി അറിയാൻ സാധിക്കും. ശരീരത്തിൽ രക്തക്കുഴലുകൾ നേരിട്ടും മുറിവുകളില്ലാതെയും കാണാൻ സാധിക്കുന്ന ഒരേയൊരു ഭാഗമാണ് റെറ്റിന. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ശരീരത്തിലെ വീക്കം (ഇൻഫ്ലമേഷൻ) എന്നിവ ധമനികളെ ബാധിച്ചു തുടങ്ങുമ്പോൾ അതിന്റെ ലക്ഷണങ്ങൾ ഹൃദയത്തിൽ പ്രകടമാകുന്നതിന് മുൻപ് തന്നെ കണ്ണിന്റെ Read More…

Health

ചെറുപ്പക്കാരുടെ കണ്ണുകൾക്ക് വേഗത്തിൽ വാർദ്ധക്യം ! സൂക്ഷിച്ചില്ലെങ്കിൽ കാഴ്ച പണിമുടക്കും

കണ്ണുകളുടെ കാഴ്ചമങ്ങുന്നതും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളും സാധാരണയായി നമ്മുടെ മാതാപിതാക്കളിലോ മുത്തശ്ശിമുത്തശ്ശന്മാരിലോ ആണ് നാം കണ്ടുവരാറുള്ളത്. ചെറിയ അക്ഷരങ്ങൾ വായിക്കാൻ പ്രയാസം നേരിടുക, കൂടുതൽ വെളിച്ചം ആവശ്യമായി വരിക, അല്ലെങ്കിൽ ഫോൺ അല്പം അകത്തിപ്പിടിച്ച് നോക്കേണ്ടി വരിക എന്നതൊക്കെ പ്രായമാകുന്നതിന്റെ സ്വാഭാവിക ലക്ഷണങ്ങളായാണ് കരുതപ്പെടുന്നത്. എന്നാൽ ഇന്ന്, കണ്ണ് രോഗവിദഗ്ദ്ധർ ആശങ്കാജനകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്: നമ്മുടെ ആധുനിക ജീവിതശൈലി ചെറുപ്പത്തിൽ തന്നെ കണ്ണിന് വലിയ രീതിയിലുള്ള ആയാസം ഉണ്ടാക്കുന്നു. സ്മാർട്ട്‌ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ഡിജിറ്റൽ സ്‌ക്രീനുകളും Read More…

Featured Lifestyle

കളി കാണാം, കണ്ണും കാക്കാം; ഫിഫ ലോകകപ്പ് രാവുകളിൽ കണ്ണുകൾ തളരാതിരിക്കാൻ 7 ടിപ്പുകൾ

2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിൽ ഫുട്ബോൾ പ്രേമികൾ അർദ്ധരാത്രിയിലും ഉറക്കമിളച്ചിരുന്ന് തത്സമയ മത്സരങ്ങൾ കാണുകയും സ്കോറുകൾ പരിശോധിക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ നോക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് തികച്ചും ആവേശം നൽകുന്നതാണെങ്കിലും, അമിതമായി സ്‌ക്രീനുകളിലേക്ക് നോക്കുന്നത് നിങ്ങളുടെ കണ്ണുകളെയും ഉറക്കചക്രത്തെയും ദോഷകരമായി ബാധിച്ചേക്കാം. എഎസ്ജി ഐ ഹോസ്പിറ്റലിലെ ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ആൻഡ് ക്ലിനിക്കൽ ഓഫീസറായ ഡോ. ഹിമാൻഷു ശേഖറിന്റെ അഭിപ്രായത്തിൽ, വൈകിയിരുന്ന് മത്സരങ്ങൾ കാണുമ്പോൾ സ്ക്രീനിൽ നിന്നുള്ള വെളിച്ചം അമിതമായി അടിക്കുന്നത് കണ്ണിന് ആയാസമുണ്ടാക്കും. ഫുട്ബോൾ മത്സരങ്ങൾ Read More…

Oddly News

വലതുകണ്ണ് തുടിക്കുന്നത് ദുരന്തം കൊണ്ടുവരുമോ? കണ്ണുതുടിപ്പ് മാറ്റാൻ നോക്കിയ യുവാവിന് സംഭവിച്ചത് !

കണ്ണ് തുടിക്കുന്നത് മോശം ശകുനമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ കണ്ണുതുടിപ്പ് മാറാൻ അപൂർവ്വമായ വഴി പരീക്ഷിച്ച ചൈനാ സ്വദേശിക്ക് ഒടുവിൽ ഗുരുതരമായ കണ്ണ് രോഗത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. വലതുകണ്ണ് തുടിക്കുന്നത് വരാനിരിക്കുന്ന വലിയ ആപത്തിന്റെ ലക്ഷണമാണെന്ന് ഭയന്ന് കൺപോളകളിൽ നിരന്തരം അടിച്ചതിനെ തുടർന്നാണ് ഇയാൾക്ക് റെറ്റിനൽ ഡിറ്റാച്ച്മെന്റ് (retinal detachment – കണ്ണിലെ റെറ്റിന വേർപെട്ടുപോകുന്ന അവസ്ഥ) ബാധിച്ചത്. ഇടതുകണ്ണ് തുടിക്കുന്നത് ഭാഗ്യവും വലതുകണ്ണ് തുടിക്കുന്നത് ദുരന്തവും കൊണ്ടുവരുമെന്ന ചൈനയിലെ ഒരു ജനപ്രിയ അന്ധവിശ്വാസമാണ് ഈ Read More…

Health

കുട്ടികളെ ശ്രദ്ധിക്കൂ! ഐ ഡ്രോപ്‌സിലെ ഈ രാസവസ്തു കണ്ണിന് വില്ലനായേക്കാം, ഡോക്ടർമാരുടെ മുന്നറിയിപ്പ്

കണ്ണിനുപയോഗിക്കുന്ന തുള്ളിമരുന്നുകൾ ഏറ്റവും സുരക്ഷിതമായ മരുന്നുകളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്കുണ്ടാകുന്ന അണുബാധകൾക്കും കണ്ണ് വരൾച്ചയ്ക്കുമൊക്കെ മാതാപിതാക്കൾ മടികൂടാതെ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം മരുന്നുകളിൽ ചേർക്കുന്ന ഒരു പ്രത്യേക ഘടകം അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നേത്രരോഗ വിദഗ്ധർ. മൾട്ടി-ഡോസ് ഐ ഡ്രോപ്പുകളിൽ ബാക്ടീരിയകൾ വരാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവ് ആയ പോളിഹെക്സാമെത്തിലീൻ ബൈഗ്വാനൈഡ് ആണ് ഇപ്പോൾ ചർച്ചാവിഷയം. മരുന്നിനെ അണുവിമുക്തമായി നിലനിർത്താൻ ഇത് സഹായിക്കുമെങ്കിലും, കുട്ടികളുടെ വളരുന്ന കണ്ണുകളിൽ ഇത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം Read More…