Featured Good News

‘കണ്ണിന് പല്ല്’.. കാഴ്ച വീണ്ടെടുക്കാൻ 34 കാരന്റെ കണ്ണിൽ പല്ല് വെച്ചുപിടിപ്പിച്ചു ! അപൂര്‍വ്വ ശസ്ത്രക്രിയ

‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ‘കണ്ണിന് പല്ല്’ എന്ന് കേട്ടിട്ടുണ്ടോ? കനേഡിയന്‍ ബ്രെന്റ് ചാപ്മാനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പുതിയ പ്രമാണം ഇങ്ങിനെയായിരിക്കും. കാരണം കാനഡയില്‍ ആദ്യമായി ഓസ്റ്റിയോ-ഓഡോണ്ടോ-കെരാറ്റോപ്രോസ്തസിസ് (Osteo-odonto-keratoprosthesis) എന്ന സങ്കീര്‍ണമായ ചികിത്സാരീതിയിലൂടെ കാഴ്ച തിരിച്ചുകിട്ടിയാളാണ് അദ്ദേഹം. അക്ഷരാര്‍ത്ഥത്തില്‍ ചാപ്മാന്റെ പല്ല്, ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ കണ്ണില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ 34 വയസ്സുള്ള ബ്രെന്റ് ചാപ്മാന് രണ്ട് പതിറ്റാണ്ട് മുമ്പ് ഇബുപ്രോഫീൻ എന്ന മരുന്നിനോടുള്ള അലർജി കാരണം കാഴ്ച നഷ്ടപ്പെട്ടിരുന്നു. സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം എന്നറിയപ്പെടുന്ന Read More…

Health

കുഞ്ഞുവാവയ്‌ക്ക്‌ കേള്‍ക്കാമോ.. ? കാണാമോ… ? അമ്മമാര്‍ തുടക്കത്തിലേ കണ്ടെത്തണം

നവജാത ശിശുക്കളിലെ കാഴ്‌ചയേയും കേഴ്‌വിയേയും കുറിച്ച്‌ അറിയേണ്ടേ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുഞ്ഞിന്‌ കാണാന്‍കഴിയുമോ? കേള്‍ക്കാന്‍ കഴിയുമോ? അത്തരം സംശയങ്ങള്‍ക്ക്‌ മറുപടിയുണ്ട്‌. ജനിച്ചയുടനെ കുഞ്ഞുങ്ങളിലെ കാഴ്‌ചശക്‌തിക്കും കേഴ്‌വിശക്‌തിക്കുമുള്ള കുറവുകള്‍ കണ്ടെത്തിയാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണ്‌… അമ്മമാര്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ച്‌ മനസിലാക്കാവുന്നതേയുള്ളൂ… കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി ജനിച്ചു വീഴുന്ന കുഞ്ഞ്‌ ആദ്യം കണ്ണുതുറക്കുമ്പോള്‍ ഒന്നും കാണുന്നില്ല എന്നതാണ്‌ വാസ്‌തവം. മുതിര്‍ന്നവരുടെ കാഴ്‌ചയേക്കാള്‍ ആറിലൊന്നുമാത്രമാണ്‌ കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി. ജനിച്ച്‌ മൂന്നാഴ്‌ചകഴിഞ്ഞ്‌ വെളിച്ചത്തോട്‌ പ്രതികരിക്കാന്‍ കുഞ്ഞുകണ്ണുകള്‍ പാകപ്പെടും.നാലാഴ്‌ച കഴിയുമ്പോള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി ചിരിക്കാന്‍ Read More…

Health

കണ്ണില്‍ കടുത്ത ചൊറിച്ചില്‍; ഡോക്ടര്‍ പുറത്തെടുത്തത് 16CM നീളമുള്ള ജീവനുള്ള വിരയെ

കണ്ണില്‍ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് 20 കാരിയായ പെണ്‍കുട്ടി ചികിത്സ തേടിയത്. പല ആശുപത്രികളില്‍ കാണിച്ചു. പല മരുന്നുകളും മാറി മാറി ഉപയോഗിച്ചു. പക്ഷെ ചെറിച്ചിലിന് മാറ്റമുണ്ടായില്ല. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ഇടത് കണ്‍പോളയിലും വലത് കണ്‍പോളക്കടിയിലും വിരയെ കണ്ടെത്തിയത്. കണ്‍പോളയില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ 16 സെന്റീമീറ്റര്‍ നീളത്തിലുള്ള ജീവനുള്ള വിരയെയാണ് ഡോ. അനൂപ് രവി പുറത്തെടുത്തത്. ഏത് തരത്തിലുള്ള വിരയാണെന്ന് അറിയാന്‍ അത് പരിശോധനയ്ക്കയച്ചു. കഴിഞ്ഞ ആഴ്ച്ച സമാന Read More…