Lifestyle

മനസ് ശാന്തമാകാന്‍ ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്‌സ്

ചെറിയ പ്രശ്‌നങ്ങള്‍ പോലും ചിലരെ അടിമുടി ഉലച്ചുകളയും. മറ്റുചിലര്‍ ഏത് വലിയ പ്രതിസന്ധിയെയും അനായാസം തരണം ചെയ്യും. പ്രശ്‌നങ്ങളില്‍ തളന്നുപോകാത്ത ഉറച്ച മനസുള്ളവര്‍ക്കേ ജീവിതത്തില്‍ അനായാസ വിജയം സാധ്യമാവുകയുള്ളൂ. ഈ മനക്കരുത്ത് രണ്ടു രീതിയില്‍ ഒരാളില്‍ രൂപപ്പെടാം. ഒന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാന്‍ കഴിയുന്നവരാണ് മാതാപിതാക്കളെങ്കില്‍ മക്കള്‍ക്കും ആ ഗുണം ലഭിക്കും. അല്ലെങ്കില്‍ അവര്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മക്കള്‍ കണ്ടും കേട്ടും പഠിക്കുന്നു. വളരെ വേഗം മാനസികമായി തളരുന്നകൂട്ടത്തിലാണ് അച്ഛനമ്മമാരെങ്കില്‍ കുട്ടികളിലും Read More…

Fitness

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം

നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ Read More…

Fitness

നൃത്തം ചെയ്യാന്‍ ഇഷ്ടമാണോ ? വെറുതെ വേണ്ട, നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍

ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക് നൃത്തം ഏറെ നല്ലതാണ്. ഏത് പ്രായക്കാര്‍ക്കും നൃത്തം ചെയ്യാന്‍ സാധിയ്ക്കും. നൃത്തത്തെ ഒരു വ്യായാമമായി പോലും കണക്കാക്കാന്‍ സാധിയ്ക്കും. നൃത്തം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എണ്ണമറ്റ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. നൃത്തം ചെയ്യുന്നത് മൂലം ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം…..

Fitness

വ്യായാമം ചെയ്യാന്‍ മടിയാണോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആരോഗ്യം നിലനിര്‍ത്താം

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും ഗുണമുണ്ടാകും. കോണിപ്പടികള്‍ കയറുക, വാഹനം അകലെ പാര്‍ക്ക് ചെയ്ത് നടക്കുക പോലുള്ളവ തന്നെ ചെയ്യാം. വ്യായാമം ചെയ്യാതിരുന്നാല്‍ ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടും. Read More…

Fitness

വേനല്‍ക്കാലമാണ്, സുരക്ഷിതമായി വ്യായാമം ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ സഹായിക്കും. രാവിലെ 15-30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരത്തിന് ഊര്‍ജം പകരുകയും വരാനിരിക്കുന്ന ദിവസത്തിന് പോസിറ്റീവ് ടോണ്‍ സജ്ജമാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ ഓരോ ദിവസം കൂടുംതോറും വേനല്‍ ചൂട് കൂടി കൂടി വരികയാണ്. ഈ സമയത്ത് Read More…

Healthy Food

വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരിയ്ക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല

ഭക്ഷണം കഴിച്ച ശേഷം ഉടന്‍ തന്നെ വ്യായാമം ചെയ്യാന്‍ പാടില്ല. വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് ചെയ്യാന്‍ സമയവും സന്ദര്‍ഭവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ ദഹനം മെച്ചപ്പെടുമെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കാം…

Good News

ജീവനക്കാര്‍ക്ക് ആരോഗ്യം ഉണ്ടെങ്കിലേ ബിസിനസ് നിലനില്‍ക്കൂ ; ദിവസവും വ്യായാമം ചെയ്യുന്നവര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കമ്പനി

ശരീരത്തിന്റെ ആരോഗ്യത്തിന് പരമപ്രധാനമായ കാര്യമാണ് വ്യായാമം. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ജീവനക്കാരുടെ ആരോഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയാവുന്ന ഒരു കമ്പനി വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നു. പ്രതിമാസം ജീവനക്കാര്‍ രാവിലെ വ്യായാമത്തിന്റെ ഭാഗമായി ഓടുന്നതിന്റെ കണക്ക് അനുസരിച്ച് പണം നല്‍കുന്നതാണ് രീതി. ഒരു ജീവനക്കാരന്‍ പ്രതിമാസം 50 കിലോമീറ്റര്‍ ഓടുകയാണെങ്കില്‍ മുഴുവന്‍ പ്രതിമാസ ബോണസിന് അര്‍ഹതയുണ്ട്. 40 കിലോമീറ്റര്‍ ഓടുന്നതിന് 60 ശതമാനവും 30 കിലോമീറ്ററിന് 30 ശതമാനവും ബോണസ് ലഭിക്കും. ഒരു മാസത്തിനുള്ളില്‍ Read More…