Crime

വരനെ തോക്കിൻ മുനയിൽ നിർത്തി വധുവിനെ മുൻകാമുകൻ സിനിമാ സ്റ്റൈലില്‍ തട്ടികൊണ്ടുപോയി

ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ വിവാഹദിവസം ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം വധൂവരന്മാർ മടങ്ങുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം നടന്നത്. ബദബന്ദയ്ക്ക് സമീപം തർഭ റോഡിൽ വെച്ച് മൂന്നംഗ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു. വരനായ ഹരിബന്ധു പട്ടേലിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രതിയും കൂട്ടാളികളും ചേർന്ന് വധുവിനെ ബലമായി വാഹനത്തിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ വരൻ തർഭ പോലീസ് Read More…