ഒരു വിവാഹ ചടങ്ങിന്റെ ഡാൻസ് ഫ്ലോറിൽ ശ്രദ്ധാകേന്ദ്രമായി 75 വയസ്സുള്ള മുത്തശ്ശിയുടെ ഊർജ്ജസ്വലമായ നൃത്തവും ഹെഡ്ഫ്ലിപ്പും (തലകുത്തി മറിയല്‍). വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇന്റർനെറ്റ് സ്നേഹത്തോടെ അവരെ “ അവരുടെ കാലഘട്ടത്തിലെ നോറ ഫത്തേഹി’’ എന്ന് വിശേഷിപ്പിച്ചു, ആത്മവിശ്വാസം, മനോഹാരിത, ഉന്മേഷം പകരുന്ന ചുവടുകൾ എന്നിവയിലൂടെ അവർ ആ വിശേഷണത്തിന് അക്ഷരാർത്ഥത്തിൽ അർഹയാണ്. വൈറൽ ക്ലിപ്പിൽ, പരമ്പരാഗത സാരിയിൽ മനോഹരമായി അണിഞ്ഞ ഈ മുത്തശ്ശി പ്രൊഫഷണൽ നർത്തകർക്ക് പോലും വെല്ലുവിളിയാകുന്ന കുറ്റമറ്റ നൃത്തച്ചുവടുകൾ വയ്ക്കുന്നത് കാണാം. Read More…

