ലണ്ടൻ ∙ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ ന്യൂസീലൻഡ് പര്യടനത്തിനിടെ വെല്ലിങ്ടനിലെ നൈറ്റ്ക്ലബിൽ താരം പ്രശ്നം സൃഷ്ടിച്ചെന്ന് രാജ്യാന്തര മാധ്യമമായ ദ് ടെലിഗ്രാഫിന്റെ റിപ്പോർട്ടു വന്നതോടെയാണ് ക്യാപ്റ്റൻ സ്ഥാനം തുലാസിലായത്. ആഷസ് പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് റിപ്പോർട്ടു പുറത്തുവന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 31ന്, ന്യൂസീലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന്റെ തലേദിവസമായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് നൈറ്റ്ക്ലബിലെത്തിയ ഹാരി ബ്രൂക്കിന് ബൗൺസർമാർ പ്രവേശനം നിഷേധിക്കുകയായിരുന്നു. Read More…

