ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ പ്രചാരം ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ ആവേശം വിതറുന്നുണ്ട്. കഴിഞ്ഞദിവസം ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് മത്സരം കാണാന്‍ ഒരു വി.വി.ഐ.പി. ഉണ്ടായിരുന്നു. സഞ്ജുവിന്റെ രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയും ധരിച്ച് അദ്ദേഹം സ്റ്റാന്‍ഡില്‍ ആവേശത്തോടെയിരിക്കുന്നത് കണ്ടു. ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ മാനേജര്‍ ഗരത് സൗത്ത്‌ഗേറ്റായിരുന്നു രാജസ്ഥാന് വേണ്ടി ആവേശം പകരാന്‍ എത്തിയത്. 2020-ലും 2024-ലും ബാക്ക്-ടു-ബാക്ക് യൂറോ ഫൈനലുകളിലേക്കും 2018 ലെ ലോകകപ്പ് സെമി-ഫൈനലിലേക്കും ഇംഗ്ലണ്ടിനെ Read More…
Tag: England
ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചുലക്ഷം റണ്‍സ്; 147 വര്‍ഷത്തെ ചരിത്രത്തില്‍ റെക്കോഡുമായി ഇംഗ്‌ളണ്ട്
ന്യൂസിലന്‍ഡിനെതിരായ ബേസിന്‍ റിസര്‍വില്‍ ശനിയാഴ്ച നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ 5,00,000 റണ്‍സ് മറികടക്കുന്ന ആദ്യ ടീമായി. ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇംഗ്‌ളണ്ട് ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായ അവര്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്‌സില്‍ 125 റണ്‍സിന് പുറത്താക്കി. ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയപ്പോഴാണ് ഈ നാഴികക്കല്ല്് പിറന്നത്. ഒന്നാം ഇന്നിംഗ്സിലെ Read More…
അടിയോടടി… പാക് ബൗളര്‍മാര്‍ എറിഞ്ഞുമടുത്തു; ഇംഗ്‌ളണ്ട് അടിച്ചുകൂട്ടിയത് 823 റണ്‍സ്
ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും ജോറൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയുടേയും പിന്‍ബലത്തില്‍ പാകിസ്താനെതിരേ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ക്രിക്കറ്റില്‍ ചരിത്രമെഴുതുകയാണ് ഇംഗ്‌ളണ്ട്. വ്യാഴാഴ്ച മുളട്ടാനില്‍ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത് 7 വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സ്. ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത അവര്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന സ്‌കോറും അടയാളപ്പെടുത്തി. ഹാരി ബ്രൂക്ക് തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേടി 317 Read More…
ലോകകപ്പ് നേടിയ യൂറോപ്പിലെ മുഴുവന്‍ ടീമിനെയും പൊട്ടിച്ചു; പെനാല്‍റ്റിപോലും അടിപ്പിക്കാതെ സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടു
മ്യൂണിക്: യൂറോപ്പില്‍ നിന്നും ലോകകപ്പ് നേടിയ മുഴുവന്‍ ടീമുകളും സ്‌പെയിന്റെ അടിവാങ്ങിയ ജര്‍മ്മനി 2024 ല്‍ കപ്പില്‍ മുത്തമിടാനുള്ള ഇംഗ്‌ളണ്ടിന്റെ മോഹങ്ങള്‍ക്ക് തുടര്‍ച്ചയായി രണ്ടാം തവണയും തിരിച്ചടി നേരിട്ടു. നിര്‍ണ്ണായകമായ കലാശപ്പോരില്‍ ഇംഗ്‌ളണ്ടിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വീഴ്ത്തി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്ന സ്‌പെയിന്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കപ്പുമായി മടങ്ങി. സ്‌പെയിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ യൂറോയായിരുന്നു ഇത്. തുടര്‍ച്ചയായി ഏഴു കളികളാണ് സ്‌പെയിന്‍ ഫൈനല്‍ സഹിതം ജയിച്ചുകയറിയത്. എല്ലാ മത്സരങ്ങളിലും സാധാരണ സമയത്ത് തന്നെ Read More…
ആകസ്മികമായി പരിശീലകനായി ; ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ചയാള്‍
പറഞ്ഞുവരുന്നത് ഇംഗ്‌ളണ്ടിന്റെ പരിശീലകന്‍ സൗത്ത്‌ഗേറ്റിനെക്കുറിച്ചാണ്. ആകസ്മീകമായി ഇംഗ്‌ളണ്ടിന്റെ പരിശീലക സ്ഥാനത്ത് എത്തിയ സൗത്തഗേറ്റ് ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ച കോച്ചായിട്ടാണ് മാറിയത്. സ്വിറ്റ്‌സര്‍ലണ്ടിനെതിരേ ഇന്ന് ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുമ്പോള്‍ പരിശീലകനായി സൗത്ത്‌ഗേറ്റ് 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. അരനൂറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചതും വിജയിച്ചതുമായ ബോസായിട്ടാണ് സൗത്ത്‌ഗേറ്റ് മാറിയിരിക്കുന്നത്. ആറ് വര്‍ഷം മുമ്പ് റഷ്യയില്‍ സൗത്ത്‌ഗേറ്റ് രാജ്യത്തിന്റെ ഏറ്റവും പ്രിയങ്കരനായിരുന്നു. ലോകകപ്പ് സെമിഫൈനലിലേക്ക് ഇംഗ്ലണ്ടിനെ മാര്‍ച്ച് ചെയ്യിച്ചു. 2018 യൂറോയിലും സൗത്ത്‌ഗേറ്റിന്റെ മികവ് കണ്ടു. Read More…
വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഫില്‍ സോള്‍ട്ട് ; 16-ാം ഓവറില്‍ പറത്തിയത് 3സിക്‌സറുകളും 3 ബൗണ്ടറികളും
ഐപിഎല്ലില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങി ഇംഗ്‌ളണ്ടിന്റെ ഫില്‍ സാള്‍ട്ട്. ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ തകര്‍ത്താടിയ ഫില്‍ സാള്‍ട്ട് റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ പതിനാറാം ഓവറില്‍ അടിച്ചുകൂട്ടിയത് 30 റണ്‍സ്. മൂന്ന് സിക്‌സറുകളും മുന്ന് ബൗണ്ടറികളും നേടിയ അദ്ദേഹം ഇംഗ്‌ളണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. 4, 6, 4, 6, 6, 4 എന്നായിരുന്നു ഫില്‍ സാള്‍ട്ടിന്റെ സ്‌കോര്‍. സാള്‍ട്ടിന്റെ ഈ വെടിക്കെട്ട് 15 പന്തുകള്‍ ബാക്കി നില്‍ക്കെ 8 Read More…
ജോസ്ബട്‌ളര്‍ക്ക് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐപിഎല്‍; സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞത്
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 സീസണിന്റെ മധ്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കളിക്കാരുടെ മടങ്ങിവരവ് അനവധി ടീമുകളെയാണ് സാരമായി ബാധിച്ചത്. ഐപിഎല്‍ 2024 ക്വാളിഫയര്‍ 2 ല്‍ വെള്ളിയാഴ്ച (മെയ് 24) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കാനുള്ള ചുമതലകള്‍ കാരണം ഇംഗ്‌ളണ്ട് നായകനും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ജോസ് ബട്‌ളര്‍ 2024 ക്വാളിഫയര്‍ 2 നഷ്ടപ്പെടുത്തി. ഇംഗ്ലണ്ട് ആന്‍ഡ് Read More…
ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായി IPL ഫ്രാഞ്ചൈസികള്‍ ; വമ്പനടിക്കാരെ നഷ്ടമാകും?
ടി20 ലോകകപ്പിനും പാകിസ്താന്‍ പര്യടനത്തിനും വേണ്ടിയുള്ള ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായത് ഐപിഎല്‍ ഫ്രാഞ്ചൈസികളായ അഞ്ചു ടീമുകളാണ്. വമ്പനടികള്‍ കൊണ്ട് ഐപിഎല്ലില്‍ സ്വന്തം ടീമുകളെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിച്ച പല താരങ്ങള്‍ക്കും ഇംഗ്‌ളണ്ട് ടീം പ്രഖ്യാപിച്ചതോടെ പ്‌ളേഓഫില്‍ ടീമെത്തിയാല്‍ കളിക്കാന്‍ കഴിയാതെ പോകും. 2024 ലെ വരാനിരിക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടിയ താരങ്ങള്‍ മെയ് 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ഹോം പരമ്പരയില്‍ ലഭ്യമാകുമെന്ന് ഇംഗ്ലണ്ട് Read More…
ഇംഗ്‌ളണ്ട് ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ; ടോപ് സ്‌കോററായത് പത്താമത്തെ ബാറ്റ്‌സ്മാന്‍
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്ലാസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ക്രിക്കറ്റിലെ കാരണവന്മാരായ ഇംഗ്‌ളണ്ടിനെ ദക്ഷിണാഫ്രിക്ക ചരുട്ടിക്കെട്ടി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 20-ാം മത്സരത്തില്‍, വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് നേരിട്ടത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പടുകൂറ്റന്‍ തോല്‍വി. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇംഗ്‌ളീഷ് ടീമിന്റെ ബാറ്റിംഗില്‍ ടോപ് സ്‌കോററായത് ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റ്‌സ്മാന്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 400 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം മുമ്പോട്ട് വെച്ചു. 170 റണ്‍സിന് പുറത്തായ Read More…