Featured Movie News

വിവാഹനിശ്ചയം കഴിഞ്ഞിട്ട് 9വര്‍ഷം കഴിഞ്ഞെന്ന് തപ്സീ പന്നു; മത്യാസ് ബോയുമായി 10 വര്‍ഷത്തെ പ്രണയം

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു പുരുഷ ആരാധകരുടെ ഹൃദയം തകര്‍ത്ത് നടി തപ്സി പന്നു കാമുകന്‍ മത്യാസ് ബോയെ ഉദയ്പൂരില്‍ വെച്ച് വിവാഹം കഴിച്ചത്. പൊതുജനങ്ങള്‍ക്ക് സംസാരിക്കാന്‍ കൊടുക്കാതെ വളരെ രഹസ്യമായി തന്റെ പ്രണയം സൂക്ഷിച്ച നടി അത് പരസ്യമാക്കിയത് വിവാഹത്തോടെയായിരുന്നു. മത്യാസുമായുള്ള വിവാഹവും കുടുംബജീവിതവും ഇപ്പോഴും മറച്ചുപിടിച്ചിരിക്കുന്ന നടി അടുത്തിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒമ്പത് വര്‍ഷം മുമ്പ് തന്നെ തപ്സിയും മത്യാസുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായിട്ടാണ് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും Read More…

Celebrity Featured

നടി സുനൈനയ്ക്ക് അക്കരെ നിന്നൊരു മാരന്‍, അറബി വ്ലോഗർ ആദ്യഭാര്യയില്‍ നിന്നും മോചനം നേടി!

പ്രശസ്ത തമിഴ്‌നടി സുനൈന ദുബായ് ആസ്ഥാനമാക്കിയുള്ള അറബിയെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും പങ്കിട്ട സമീപകാല ഫോട്ടോകള്‍ ബന്ധം സ്ഥിരീകരിക്കുകയും വിവാഹ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത യൂട്യൂബര്‍ ഖാലിദ് അല്‍ അമേരിയുമായി നടി വിവാഹനിശ്ചയം നടത്തിയതായിട്ടാണ് വിവരം. ജൂണ്‍ 5 ന്, തന്റെ വിവാഹനിശ്ചയത്തെ സൂചിപ്പിക്കുന്ന ലോക്ക് ഇമോജിയുടെ അകമ്പടിയോടെ കൈകള്‍ പരസ്പരം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ സുനൈന തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, തന്റെ പ്രതിശ്രുത Read More…