കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ കല്ലക്കട്ട ചിത്താരിക്കുന്നിലെ ഷെക് ഹസീന (37) അന്തരിച്ചു. ജന്മനാ കിടപ്പിലായിരുന്ന ഹസീന ബുദ്ധിപരമായ വെല്ലുവിളികളും നേരിട്ടിരുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്ന ഇവർ വർഷങ്ങളായി ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ അവശതയിലായിരുന്നു. അടുത്തിടെ അർബുദം കൂടി പിടിപെട്ടതോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. കല്ലക്കട്ട ചിത്താരിക്കുന്നിലെ കരീമിന്റെയും ബൾക്കീസിന്റെയും മകളായ ഹസീനയ്ക്ക് സിനിമാതാരം സുരേഷ് ഗോപി വീട് നിർമിച്ചു നൽകിയിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദിയുടെ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീട് നൽകിയത്. അഷ്റഫ് Read More…

