Movie News

എല്‍2 – എംപുരാനില്‍ ഹോളിവുഡ് പങ്കാളിത്തം കൂടുന്നു; ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവാദര്‍ സിനിമയില്‍

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമയാകുമെന്ന് കരുതുന്ന എല്‍2 – എംപുരാനില്‍ ഹോളിവുഡ് സിനിമാക്കാരുടെ എണ്ണം കൂടുന്നു. എമ്പുരാന്റെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചിത്രത്തിലെ സഹകഥാപാത്രങ്ങളെ ദിവസേന പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ചിത്രത്തില്‍ മിഷേല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തെ ആന്‍ഡ്രിയ തിവാദര്‍ അവതരിപ്പിക്കുന്നു എന്നതാണ് അവരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. അനൗണ്‍സ്‌മെന്റ് വീഡിയോയില്‍, താരം തന്റെ കഥാപാത്രത്തെ ‘എംഐ6-ല്‍ ജോലി ചെയ്യുന്ന എസ്എഎസ് ഓപ്പറേറ്റര്‍, ഖുറേഷി-അബ്‌റാമിന്റെ പിന്നാലെ പോകുന്നു’ എന്നാണ് വിശേഷിപ്പിച്ചത്. തന്റെ കഥാപാത്രത്തിന്റെ Read More…