ലോകത്തുടനീളം അനേകം ആരാധകരുള്ള പോര്‍ച്ചുഗീസ് ഫുട്‌ബോള്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ ആരാധകനാണ് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ. സത്യത്തില്‍ ക്രിസ്ത്യാനോയോടുള്ള ഇഷ്ടം കൂടിയാണ് അദ്ദേഹത്തിന്റെ പഴയ ക്ലബ്ബ റയല്‍മാഡ്രിഡിലേക്ക് പോകാന്‍ കിലിയന്‍ എംബാപ്പേ താല്‍പ്പര്യപ്പെട്ടത് തന്നെ. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള കിലിയന്‍ എംബായ്ക്ക് വലിയൊരു ആരാധകന്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ വീട്ടിലുണ്ട്. മകന്‍ മാറ്റിയോ. റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയെയാണ് മകന്‍ മാറ്റിയോ ഇഷ്ടപ്പെടുന്നതെന്ന് അല്‍ നാസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെളിപ്പെടുത്തി. Read More…