രണ്ട് ആനകളും അവയുടെ പാപ്പാനും തമ്മിലുള്ള ആർദ്രമായ ബന്ധം പകർത്തുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വൈകാരിക ബന്ധത്തെ സംബന്ധിക്കുന്ന വീഡിയോയാണിത്. തായ്ലൻഡിലെ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലെക് ചൈലർട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ ഒരു മഴക്കാലത്തെ ഹൃദയസ്പർശിയായ ഒരു നിമിഷമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാബയും തോങ് എയും എന്ന് പേരുള്ള രണ്ട് ആനകൾ കോരിച്ചൊരിയുന്ന മഴയിൽ നിന്ന് തങ്ങളുടെ പാപ്പാനെ സംരക്ഷിക്കാൻ Read More…