Featured Spotlight

‘പീഡിപ്പിച്ചു എന്ന് പറഞ്ഞത് കടുത്ത മാനസിക സമ്മർദ്ദംമൂലം’; അതിജീവിത മൊഴിമാറ്റി, കോടതി ​വിട്ടയച്ചു, എല്‍ദോസിന് നഷ്ടപ്പെട്ടത് MLA സീറ്റ്

തിരുവനന്തപുരം: പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയതിനെ തുടർന്ന് ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി. നെയ്യാറ്റിൻകര സബ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. എൽദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും, മുൻപ് നൽകിയ മൊഴികളെല്ലാം കടുത്ത മാനസിക സമ്മർദ്ദം കാരണം സംഭവിച്ചുപോയതാണെന്നും പരാതിക്കാരിയായ യുവതി കോടതിയിൽ തിരുത്തിപ്പറയുകയായിരുന്നു. ഈ കേസിലെ മറ്റ് മൂന്ന് പ്രധാന സാക്ഷികളും നേരത്തെ തന്നെ മൊഴി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ നടന്ന വിസ്താരത്തിന്റെ Read More…