ലോകത്തെ ഏറ്റവും കിടയറ്റ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കിടയറ്റ പോരാട്ടത്തെ സൂചിപ്പിക്കുന്ന പദമാണ് എല്‍ ക്ലാസ്സിക്കോ. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഇത്തവണ ബാഴ്‌സിലോണ 4-0 നായിരുന്നു റയലിനെ മറിച്ചത്. കഴിഞ്ഞയാഴ്ച സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജര്‍മ്മന്‍കാരന്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്ക് ഈ വിജയത്തിലൂടെ എല്‍ക്ലാസ്സിക്കോ വിജയം നേടിയ കോച്ചുമാരുടെ പട്ടികയില്‍ കയറുകയും റയലുമായുള്ള ബാഴ്‌സയുടെ പോയിന്റകലം കൂട്ടുകയും ചെയ്തു. കരുത്തരായ റയലിനെ വീഴ്ത്താന്‍ ഫ്‌ളിക്ക് കണ്ടെത്തിയ ഉപായമാണ് ഇപ്പോള്‍ ചര്‍ച്ച. കടുത്ത സമ്മര്‍ദ്ദമുളള മത്സരമായിട്ടും Read More…

