Oddly News

ഈജപ്തില്‍ 49 അടി നീളമുള്ള ചുരുള്‍ കണ്ടെത്തി; ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ട മന്ത്രങ്ങളെന്ന് സൂചന

ഈജിപ്തും മമ്മികളും പിരമിഡും എക്കാലത്തും ലോകത്തിന് വിസ്മയകരമാണ്. അതുകൊണ്ടു തന്നെ ഇനിയും പുറത്തുവരാത്ത പലതരം സത്യങ്ങള്‍ തേടിയുള്ള ലോകത്തിന്റെ തെരച്ചില്‍ ഈജിപ്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈജിപ്തുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തല്‍ 49 അടി നീളമുള്ള ഒരു ചുരുളാണ്. ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് വിലയിരുത്തല്‍. മധ്യ ഈജിപ്തിലെ ട്യൂണ എല്‍-ഗെബെല്‍ എന്ന പുരാതന ശ്മശാനത്തില്‍ നിന്നുമാണ് പുരാവസ്തു ഗവേഷകര്‍ കൗതുകകരമായ ഈ വസ്തു കണ്ടെത്തിയിരിക്കുന്നത്. ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ മനോഹരമായ പുസ്തകം പുരാതന ഈജിപ്ഷ്യന്‍ അനുഷ്ഠാന മന്ത്രങ്ങളുടെ Read More…