ആഢംബരത്തിനായി സ്വര്‍ണ്ണം ലോകത്ത് ഏറ്റവും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. ആഭരണങ്ങള്‍ക്ക് പുറമേ ഒരു കരുതല്‍ നിക്ഷേപമായും സ്വര്‍ണ്ണത്തെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അനുദിനം മൂല്യം ഉയരുന്ന വസ്തു കൂടിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയാമോ? ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‌ക്കരിച്ച സ്വര്‍ണ്ണമായി കണക്കാക്കുന്നത് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബള്‍ഗേറിയയില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. പുരാതന ഈജിപ്തില്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുന്നത് ദൈവത്തിന്റെ തോല്‍ എന്നായിരുന്നു. മരണത്തോടെ ഫറവോമാര്‍ വീണ്ടും ദൈവത്തോട് ചേര്‍ന്നെന്നും Read More…
Tag: Egypt
ബീച്ച്‌വോളി; ഗ്‌ളാമറിനാണോ കളിയ്ക്കാണോ പ്രധാന്യം? ബിക്കിനിയോ ഹിജാബോ? വസ്ത്രസ്വാതന്ത്ര്യത്തില്‍ വന്‍ചര്‍ച്ച
കളിക്കാരികളുടെ ഗ്‌ളാമര്‍ ലോകകപ്പിലായാലും ഒളിമ്പിക്‌സിലായാലും വനിതകളുടെ ബീച്ച്‌വോളി മത്സരത്തിന്റെ സൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകമാണ്. എന്നാല്‍ പാരിസ് 2024 ഒളിമ്പിക്‌സിലെ ഒരു ബീച്ച്‌വോളി മത്സരം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്റെ വനിതാടീമും ആഫ്രിക്കന്‍ പ്രതിനിധികളായ ഈജിപ്തും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമിന്റെയും താരങ്ങള്‍ ധരിച്ച വേഷമാണ് ചര്‍ച്ചാവിഷയം. സ്പാനിഷ് വനിതകളായ ലിലിയാന ഫെര്‍ണാണ്ടസും പൗളാ സോറിയാ ഗുട്ടിറെസ്സും രാജ്യത്തിന്റെ ഔദ്യോഗിക നിറമായ ചുവപ്പിലുള്ള ബിക്കിനിയും ക്യാപ്പും കണ്ണടയുമായി ബീച്ച്‌വോളിയുടെ പരമ്പരാഗത വേഷത്തില്‍ അതീവ Read More…
ഒരാഴ്ച കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ടുതീര്‍ത്തു ; ഈജിപ്തുകാരന്‍ ഈസയ്ക്ക് ലോകറെക്കോഡ്
ലോകാത്ഭുതങ്ങളില്‍ ഒരെണ്ണം കാണുക എന്നത് തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അപ്പോള്‍ ലോകത്തിന്റെ പല ഭാഗത്ത് പല ഭൂഖണ്ഡത്തിലായി കിടക്കുന്ന രാജ്യങ്ങള്‍ ഒരാള്‍ ഒരാഴ്ച കൊണ്ട് സന്ദര്‍ശിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഈജിപ്തുകാരന്‍ ഈസ. ഏറ്റവും വേഗത്തില്‍ ലോകാത്ഭുതങ്ങള്‍ സന്ദര്‍ശിച്ച ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഈജിപ്റ്റുകാരന്‍. 45 കാരനായ മാഗ്ഡി ഈസ പൊതുഗതാഗതം മാത്രം ഉപയോഗിച്ച് 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ട് ഏഴ് അതിശയങ്ങളും കണ്ടുതീര്‍ത്തു. ഈസയുടെ നേട്ടത്തെ അഭിനന്ദിച്ച്, പര്യടനത്തിന്റെ വിശദാംശങ്ങള്‍ ഫീച്ചര്‍ Read More…
‘ഈജിപ്തിലെ പ്രേതനഗരം’ ; 270,000 അടി വ്യാപിച്ചുകിടക്കുന്ന ശ്മശാനം ; അതില്‍ 300 ലധികം ശവകുടീരങ്ങള്‍
ഈജിപ്തില്‍ 300-ലധികം ശവകുടീരങ്ങളുള്ള ഒരു വലിയ ശ്മശാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി, അതിനെ അവര്‍ ‘മരിച്ചവരുടെ നഗരം’ എന്ന് വിളിക്കുന്നു. 4,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി സ്ഥാപിതമായപ്പോള്‍ അസ്വാന്‍ നഗരം ഒരു പ്രധാന വ്യാപാര, ക്വാറി, സൈനിക മേഖലയായിരുന്നു – എന്നാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിതം വളരെക്കാലമായി ഒരു രഹസ്യമായി തുടരുന്നു. ശാസ്ത്രജ്ഞരുടെ സംഘം അഞ്ച് വര്‍ഷമായി ഈ സൈറ്റില്‍ പ്രവര്‍ത്തിക്കുന്നു, 30 മുതല്‍ 40 വരെ മമ്മികള്‍ വീതം ഉള്‍പ്പെടുന്ന 900 വര്‍ഷമായി പുനരുപയോഗിക്കപ്പെട്ട് 36 ശവകുടീരങ്ങളാണ് Read More…
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫര്‍വോന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്തി ; മരണത്തിന് 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫറവോന്റെ അന്ത്യവിശ്രമസ്ഥലം, മരണത്തിന് 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ആശ്രമത്തിനടിയിലെ ഒരു രഹസ്യ ശവകുടീരത്തില്‍ കണ്ടെത്തി. കിഴക്കന്‍-മധ്യ ഈജിപ്തിലെ ഒരു മതകേന്ദ്രത്തിന്റെ തറയ്ക്കടിയില്‍ കണ്ടെത്തിയ നിഗൂഢമായ ഗ്രാനൈറ്റ് ശ്മശാന ശവകുടീരം പരിശോധിച്ചപ്പോഴാണ് റാംസെസ് രണ്ടാമന്റെ വിശ്രമസ്ഥലം പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തിയത്. റാംസെസ് ദി ഗ്രേറ്റ് എന്നറിയപ്പെടുന്ന ഫറവോന്‍ ബിസി 1279 മുതല്‍ 1213 വരെ ഭരിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച കൂറ്റന്‍ പ്രതിമകളും കെട്ടിടങ്ങളും ഈജിപ്തിന്റെ ശക്തിയുടെ അവസാനത്തെ കൊടുമുടി അടയാളപ്പെടുത്തി. ഒരു Read More…
നയന്‍താരയും വിഘ്‌നേഷ്ശിവനും അവധിക്കാലത്തിന് പോകുന്നു ; വേര്‍പിരിയല്‍ വാര്‍ത്തയെല്ലാം തള്ളി
തെന്നിന്ത്യയിലെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഒരു അത്ഭുതകരമായ ദമ്പതികളാണ്. പരസ്പരം സ്‌നേഹവും വാത്സല്യവും കാണിക്കുന്നതിലും അത്് സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകര്‍ക്ക് പങ്കുവെക്കുന്നതിലും അവര്‍ ഒരിക്കലും പിന്മാറിയിട്ടില്ല. 2015 മുതല്‍ പ്രണയിക്കുകയും 2022 ല്‍ വിവാഹം കഴിക്കുകയും ചെയ്ത ഇരുവരും ഇപ്പോള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളുമാണ്. എന്നിരുന്നാലും സമീപകാലത്ത് ഇരുവരും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ അവള്‍ വിഘ്‌നേഷിനെ അണ്‍ഫോളോ ചെയ്തതായി ചില നെറ്റിസണ്‍മാര്‍ ശ്രദ്ധിച്ചതോടെയാണ് കിംവദന്തികള്‍ തുടങ്ങിയത്. Read More…
ഈജപ്തില്‍ 49 അടി നീളമുള്ള ചുരുള്‍ കണ്ടെത്തി; ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ട മന്ത്രങ്ങളെന്ന് സൂചന
ഈജിപ്തും മമ്മികളും പിരമിഡും എക്കാലത്തും ലോകത്തിന് വിസ്മയകരമാണ്. അതുകൊണ്ടു തന്നെ ഇനിയും പുറത്തുവരാത്ത പലതരം സത്യങ്ങള്‍ തേടിയുള്ള ലോകത്തിന്റെ തെരച്ചില്‍ ഈജിപ്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈജിപ്തുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തല്‍ 49 അടി നീളമുള്ള ഒരു ചുരുളാണ്. ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് വിലയിരുത്തല്‍. മധ്യ ഈജിപ്തിലെ ട്യൂണ എല്‍-ഗെബെല്‍ എന്ന പുരാതന ശ്മശാനത്തില്‍ നിന്നുമാണ് പുരാവസ്തു ഗവേഷകര്‍ കൗതുകകരമായ ഈ വസ്തു കണ്ടെത്തിയിരിക്കുന്നത്. ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ മനോഹരമായ പുസ്തകം പുരാതന ഈജിപ്ഷ്യന്‍ അനുഷ്ഠാന മന്ത്രങ്ങളുടെ Read More…