പത്തനംതിട്ട: ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു. അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കും ഉള്ള പിന്തുണയെന്ന് പ്രതിഷേധിച്ച എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖര്‍ പറഞ്ഞു. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു Read More…

