ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയുടെ ഒരു ചെറിയ കോണില്‍ ഈ വര്‍ഷം ചരിത്രം പിറന്നു. നിസാംപൂരില്‍ നിന്നുള്ള 15 വയസ്സുകാരന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി യുപി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചു. രാംകേവല്‍ എന്ന പയ്യനാണ് 300 ആളുകളുള്ള തന്റെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടമുണ്ടാക്കിയത്. കൂടുതലും ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ സോളാര്‍ വിളക്കിന്റെ വെട്ടത്തിലിരുന്നായിരുന്നു രാംകേവാല്‍ പഠിച്ചത്. വിവാഹ ഘോഷയാത്രകളില്‍ ദീപം തെളിയിച്ച് ദിവസം 250-300 രൂപ പയ്യന്‍ നേടും. Read More…
Tag: education
വീട് പൊളിച്ചാലും വിദ്യാഭ്യാസമാണ് പ്രധാനം ; ബുള്‍ഡോസറിന് മുന്നില്‍ പുസ്തകവുമായി ഓടുന്ന ഒന്നാംക്ലാസ്സുകാരി
ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ രാജിന് സുപ്രീംകോടതി അപ്രതീക്ഷിതമായി തടയിട്ട ഒന്നാംക്ലാസ്സുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വീട് പൊളിക്കുമ്പോഴും തന്റെ വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ഒരു 7 വയസ്സുകാരിയുടെ ദൃഢനിശ്ചയം ഇന്ത്യയിലുടനീളമുള്ള പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനന്യ യാദവ് തന്റെ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ പൊളിക്കല്‍ വരുമ്പോള്‍ തന്റെ പാഠപുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ അത് മാറത്ത് അടുക്കിപ്പിടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഓട്ടം ഇന്റര്‍നെറ്റില്‍ മുന്‍നിരയില്‍ എത്തി. സ്‌കൂള്‍ ബാഗ് മുറുകെപ്പിടിച്ച് അവള്‍ ഓടിപ്പോകുന്ന വൈകാരിക നിമിഷം സുപ്രീം കോടതിയുടെയും Read More…
വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്
ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ ഇരട്ടി വലുപ്പം. ലഭ്യമായ വിവിധ വിവരങ്ങളുടെയും പ്രധാന വിവാഹകേന്ദ്രങ്ങളില്‍ നേരിട്ടു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പഠനം.. ഒരു ഇന്ത്യൻ വിവാഹത്തിന്റ ശരാശരി ചെലവ് ഏകദേശം 15,000 ഡോളറാണെന്ന് Read More…
ഒറ്റമുറി വീട്ടില്‍ പോകാതെ 7 മണി വരെ സ്‌കൂളിലിരുന്ന് പഠിച്ചു ; പത്താംക്ലാസ്സില്‍ 500 ല്‍ 492 മാര്‍ക്ക് വാങ്ങി ജയം
സമൂഹത്തിന് വലിയ പ്രചോദനം നല്‍കുന്ന എതിരായ സാഹചര്യങ്ങളോട് പടവെട്ടി വിജയം കൊയ്ത അനേകരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരെണ്ണം ഇത്തവണ ചെന്നൈയില്‍ നിന്നുമാണ്. നുങ്കംബാക്കത്തെ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബി സാധനയാണ് താരം. തമിഴ്‌നാടിന്റെ പത്താംക്ലാസ്സ് പൊതുപരീക്ഷയില്‍ 500 ല്‍ 492 മാര്‍ക്ക് നേടി വലിയ വിജയം കൊയ്തിരിക്കുകയാണ് പെണ്‍കുട്ടി. സയന്‍സിനും സോഷ്യല്‍ സയന്‍സിനും നൂറില്‍നൂറ് മാര്‍ക്ക് ഉള്‍പ്പെടെ. ദുരിതമായ സാഹചര്യത്തില്‍ നിന്നുമായിരുന്നു പെണ്‍കുട്ടി വലിയ വിജയം കൊയ്തത്. നുങ്കമ്പാക്കത്തെ പുഷ്പാനഗര്‍വീട്ട ഒറ്റമുറി വവീട്ടില്‍ മാതാപിതാക്കള്‍ക്കും Read More…
അടുത്ത അധ്യയന വര്‍ഷത്തെ ഏഴ്, ഒമ്പത് ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയമാവും
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക Read More…
മൂന്ന് തലമുറകള്‍ പഠിക്കാന്‍ ഒരുമിച്ച് ഒരു കോളേജില്‍; മകളും അമ്മയും മുത്തശ്ശിയും കാര്‍ത്തേജ് കോളേജില്‍
പലര്‍ക്കും, കോളേജ് വീട്ടില്‍ നിന്ന് അകലെയാണ്. എന്നാല്‍ ഒരു വിസ്‌കോണ്‍സിന്‍ കുടുംബം അതിന് ഒരു പുതിയ അര്‍ത്ഥം നല്‍കി. കാരണം, ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കെനോഷയിലെ കാര്‍ത്തേജ് കോളേജില്‍ ഒരുമിച്ച് ഫാള്‍ സെമസ്റ്റര്‍ ആരംഭിച്ചിരിക്കുകയാണ്. മിയ കാര്‍ട്ടര്‍, 18 വയസ്സുള്ള പുതുമുഖ അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ് വിദ്യാര്‍ത്ഥിനി, അവളുടെ അമ്മ, 49 കാരിയായ ആമി മാല്‍സെവ്‌സ്‌കി, മുത്തശ്ശി, 71 വയസ്സുള്ള ക്രിസ്റ്റി ഷ്വാന്‍ എന്നിവരോടൊപ്പം ലിബറല്‍ ആര്‍ട്‌സ് സ്‌കൂളില്‍ ആദ്യ സെമസ്റ്റര്‍ ആരംഭിച്ചു. സ്‌കൂള്‍ ആളുകളോട് ഒരു Read More…