Oddly News

ഒറ്റയിരുപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച ജപ്പാന്‍കാരി ‘തീറ്റമത്സരം’ നിര്‍ത്തി; 40 തികഞ്ഞു, ഇനി ആരോഗ്യം നോക്കണം

ഒറ്റയിരിപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച് വന്‍പ്രചാരം നേടിയ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ‘തീറ്റ മത്സര’ ത്തില്‍ നിന്നും വിരമിക്കുന്നു. അമിതമായ ഭക്ഷണശീലം പ്രദര്‍ശിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ 5.2 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ജാപ്പനീസ് യുവതി യുക കിനോഷിതയാണ് മത്സരാധിഷ്ഠിത ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി 4 ന് 40 വയസ്സ് തികഞ്ഞ ഇവര്‍ ഇനി തീറ്റമത്സരത്തിന് പോകുന്നത് ആരോഗ്യത്തെ ശക്തമായി ബാധിക്കാനും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ഭയന്നാണ് പരിപാടി നിര്‍ത്തുന്നത്. ഭക്ഷണം കഴിക്കുന്ന ‘മാനസികരോഗ’ത്തില്‍നിന്നും കരകയറാന്‍ താന്‍ Read More…