Featured Oddly News

പാപ്പരായി; ഈസ്റ്റ് ഇന്ത്യാ കമ്പനി വീണ്ടും പൂട്ടി, ഇന്ത്യ ഭരിച്ച കമ്പനി പൂട്ടിയപ്പോള്‍ ഒരു ഇന്ത്യക്കാരനു കീഴില്‍

ലണ്ടന്‍: ബഹുഭൂരിപക്ഷം പ്രദേശങ്ങളും കാല്‍ക്കീഴിലാക്കി കോളനിവത്‌കരണത്തിലൂടെ ഇന്ത്യയെ ഞെരിച്ച ‘ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനി’ക്കു വീണ്ടും താഴുവീണു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ‘ആധുനിക കമ്പനി’യാണ്‌ പൂട്ടിയത്‌. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന്‌ പാപ്പരായതിനു പിന്നാലെയാണു സ്‌ഥാപനത്തിനു താഴുവീണത്‌. 1600 ഡിസംബറിലാണ്‌ കച്ചവട ലക്ഷ്യങ്ങള്‍ക്കായി ബ്രിട്ടനില്‍ ഇംഗ്ലീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനി രൂപീകരിച്ചത്‌. സുഗന്ധവ്യഞ്‌ജന വ്യാപാരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മറ്റു സ്‌ഥാപനങ്ങളുമായി വിപണിയില്‍ മത്സരം കാഴ്‌ചവയ്‌ക്കുകയായിരുന്നു ലക്ഷ്യം. പിന്നീട്‌ ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണം സ്‌ഥാപിക്കുന്നതില്‍ കമ്പനി നിര്‍ണായക പങ്ക്‌ വഹിച്ചു. ഇന്ത്യയില്‍ അധികാരം പിടിച്ചതിനുപിന്നാലെയുണ്ടായ Read More…

The Origin Story

ഇന്ത്യയെ 200 വര്‍ഷം അടക്കിഭരിച്ച ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഇപ്പോള്‍ എവിടെയാണ്?

ബ്രിട്ടീഷുകാര്‍ ഏഷ്യയിലുടനീളം തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ച ഒരു സ്ഥാപനമായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി വെറുമൊരു വ്യാപാര കമ്പനിയായിരുന്നില്ല. അതിന് അതിശക്തമായ ഒരു സൈന്യവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണയും ഉണ്ടായിരുന്നു. 1757 മുതല്‍ 1858 വരെ, സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, തുണിത്തരങ്ങള്‍, കറുപ്പ് എന്നിവയുടെ വ്യാപാരത്തിലൂടെ കമ്പനി ഇന്ത്യയെ കൊള്ളയടിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആരംഭം 1600 ഡിസംബര്‍ 31-ന് എലിസബത്ത് രാജ്ഞി ഇന്ത്യയില്‍ വ്യാപാരം നടത്താന്‍ ലൈസന്‍സ് നല്‍കിയതോടെയാണ്. വ്യക്തികള്‍ പണം നിക്ഷേപിക്കുകയും ലാഭം പങ്കിടുകയും ചെയ്യുന്ന ഒരു Read More…