ലോക ജനതയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മ്യാൻമാറിൽ 7.7 തീവ്രത രേഖപെടുത്തിയ ഭൂകമ്പം ഉണ്ടായത്. 16,000 പേരിൽ അധികം ആളുകളുടെ ജീവൻ അപഹരിക്കപ്പെട്ട ദുരന്തിന്റെ ഭീതിജനകമായ വീഡിയോകളാണ് ഓരോ മിനിറ്റിലും ഇന്റർനെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തായ്‌ലൻഡ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് മ്യാൻമാറിലെ ഒരു കെട്ടിടത്തിനു മുകളിലെ നീന്തൽക്കുളത്തിൽ സുനാമിക്ക് സമാനമായ തിരകൾ ഉയർന്നു പൊങ്ങിയതിന്റെ ദൃശ്യങ്ങൾ വൈറലായത്. വീഡിയോയിൽ ഭൂകമ്പത്തിനിടയിൽ നീന്തൽ കുളത്തിലെ വെള്ളം ഉയർന്നുപൊങ്ങുന്നതും ആളുകൾ ഓടി രക്ഷപ്പെടുന്നതും കാണാം. കുളത്തിന്റെ Read More…
Tag: earthquake
ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടു, രണ്ടു വര്‍ഷമായി അലി താമസിക്കുന്നത് ഗുഹയില്‍
2023 ലെ ഒരു വലിയ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട ഒരു തുര്‍ക്കിക്കാരന്‍ രണ്ട് വര്‍ഷമായി താമസിക്കുന്നത് ഗുഹയില്‍. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളുടെ വിശ്വാസം ഇത് ഏതൊരു മനുഷ്യ നിര്‍മ്മിത ഘടനയേക്കാളും സുരക്ഷിതമാണെന്നാണ്. 2023 ഫെബ്രുവരിയില്‍, പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും സമീപപ്രദേശങ്ങളെ മുഴുവന്‍ അവശിഷ്ടങ്ങളാക്കി മാറ്റുകയും റിച്ചര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തെക്കന്‍ തുര്‍ക്കി കുലുങ്ങി. തെക്കന്‍ പ്രവിശ്യയായ ഹതേയില്‍ നിന്നുള്ള മൂന്ന് കുട്ടികളുടെ പിതാവായ അലി ബോസോഗ്ലാന് ഫെബ്രുവരി 6 ലെ ഭൂകമ്പത്തിലും അതിന്റെ Read More…
ജപ്പാനില്‍ ഭുകമ്പത്തിന് അഞ്ചു ദിവസം കഴിഞ്ഞ് 90 കാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി
ജപ്പാനില്‍ ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 90 കാരിയെ രക്ഷപ്പെടുത്തി. ജപ്പാനെ പിടിച്ചുകുലുക്കിയ 7.6 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂചലനം കഴിഞ്ഞ് 124 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് വൃദ്ധയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്. ഇഷികാവ പ്രിഫെക്ചറിലെ സുസു സിറ്റിയില്‍ നിന്നുള്ള സ്ത്രീയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ആദ്യ 72 മണിക്കൂറിന് ശേഷം അതിജീവനത്തിനുള്ള സാധ്യത കുറയുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ വക്കിലായിരുന്നു അധികൃതര്‍. ഭൂകമ്പം കഴിഞ്ഞ് ഒരു Read More…
മഹാദുരന്തത്തിന്റെ മുന്നറിയിപ്പ്? മൊറാക്കോയില്‍ ഭൂചലനത്തിന് മൂന്ന് മിനിറ്റ് മുമ്പുണ്ടായ ആ നീലവെളിച്ചം എന്തായിരുന്നു? തുര്‍ക്കിയിലും ഇതുണ്ടായി….!!
മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും. സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്തോ അശുഭകരമായത് Read More…