ന്യൂഡല്‍ഹി: എല്‍.പി.ജി. ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ (ഇ-കെ.വൈ.സി) ചെയ്‌തവര്‍ ഇനി വീണ്ടും ചെയ്യേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇ-കെ.വൈ.സി ചെയ്യണമെന്നത് പുതിയ നിര്‍ദേശമല്ലെന്നും പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം. ഇതുവരെ ഇ-കെ.വൈ.സി. ചെയ്യാത്ത എല്‍.പി.ജി. ഉപയോക്‌താക്കള്‍ക്ക് ഇ-കെ.വൈ.സി ബാധകമാണ്. പ്രധാനമന്ത്രി ഉജ്വല യോജന (പി.എം.യു.വൈ) ഇതര ഉപയോക്‌താക്കള്‍ മുമ്പ് ഇ-കെ.വൈ.സി. ചെയ്‌തിട്ടുണ്ടെങ്കില്‍ വീണ്ടും ചെയ്യേണ്ടതില്ല. പി.എം.യു.വൈ. ഉപയോക്‌താക്കള്‍ എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഒരിക്കല്‍ മാത്രമേ ഇ-കെ.വൈ.സി ചെയ്യേണ്ടതുള്ളൂ. അതും ഏഴു റീഫില്ലുകള്‍ക്ക് ശേഷം 8, 9 റീഫില്ലുകള്‍ സബ്‌സിഡിയോടെ ലഭ്യമാക്കുന്നതിന് Read More…

